താമരശ്ശേരി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 36 കോടി രൂപ വകയിരുത്തി നവീകരിക്കുന്ന താമരശ്ശേരി -വര്യട്ട്യാക്കിൽ റോഡ് നവീകരണപ്രവൃത്തി ഉദ്ഘാടനം 11ന് വൈകീട്ട് ആറിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് വീതികൂട്ടി നവീകരിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് പൂർത്തീകരിക്കപ്പെടുക. സ്വാഗതസംഘം രൂപവത്കരണയോഗം ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫിെൻറ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് നിർവഹിച്ചു. സ്വാഗതസംഘം ചെയർമാനായി കാരാട്ട് റസാഖ് എം.എൽ.എയും ജനറൽ കൺവീനറായി പി.ഡബ്ല്യു.ഡി എൻജിനീയർ ജൽജിത്തിനെയും ട്രഷററായി ജില്ലപഞ്ചായത്ത് മെംബർ വി.ഡി. ജോസഫിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ ബ്ലോക്ക് മെംബർ എ.പി. ഹുസൈൻ, വായോളി മുഹമ്മദ്, കെ. ബാബു, ആർ.പി. ഭാസ്കരൻ, സോമൻ പിലാത്തോട്ടം, വി.കെ. മുഹമ്മദ്, കെ.വി. സെബാസ്റ്റ്യൻ, സി.ടി. ടോം, റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സി.പി.എം പ്രതിഷേധസംഗമം സംഘടിപ്പിച്ചു താമരശ്ശേരി: നാട്ടിൽ സമാധാനാന്തരീക്ഷം തകർക്കുന്ന ആർ.എസ്.എസ് നീക്കത്തിനെതിരെയും പെേട്രാളിയം ഉൽപന്നങ്ങളുടെ അന്യായമായ വിലവർധനക്കെതിരെയും സി.പി.എം കട്ടിപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കാൽനട പ്രചാരണജാഥ കോളിക്കലിൽ ഏരിയ സെക്രട്ടറി ആർ.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കട്ടിപ്പാറയിൽ സമാപിച്ചു. പ്രതിഷേധസംഗമം ഇ. അനൂപ് ഉദ്ഘാടനം ചെയ്തു. നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ സി.പി. നിസാർ, വൈസ് ലീഡർ സിബി ഫ്രാൻസിസ്, കെ.പി. ശശി, മദാരി ജുബൈരിയ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് സമ്മേളനം നാളെ താമരശ്ശേരി: തേക്കുംതോട്ടം മുസ്ലിം ലീഗ് സമ്മേളനത്തിന് നാളെ തുടക്കമാവും. ശനിയാഴ്ച രണ്ടുമണിക്ക് കൂറപ്പൊയിലിൽ നടക്കുന്ന കുടുംബസംഗമം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.