കെ.എസ്​.ഇ.ബി എരഞ്ഞിക്കൽ സെക്​ഷനെ നാട്ടുകാർ ആദരിക്കുന്നു

കോഴിക്കോട്: മാതൃക പ്രവർത്തനങ്ങൾ മുൻനിർത്തി കെ.എസ്.ഇ.ബി എരഞ്ഞിക്കൽ സെക്ഷനെ ആദരിക്കുമെന്ന് വോയ്സ് അമ്പലപ്പടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ വിദ്യാഭ്യാസ അവാർഡ് വിതരണത്തോടനുബന്ധിച്ച പരിപാടിയിലാണ് കെ.എസ്.ഇ.ബി സെക്ഷനെ ആദരിക്കുക. ശനിയാഴ്ച വൈകീട്ട് മൂന്നിന് പി.വി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അവാർഡ് വിതരണത്തി​െൻറ ഉദ്ഘാടനം നിർവഹിക്കും. 'ആദരണീയം' പരിപാടി വൈകീട്ട് ആറിന് കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ജയന്തി ശശികുമാർ, ജയൻ പൊയിലിൽ, ഹരിത മുരളീധരൻ, സുധാകരൻ കണിപ്പോത്ത്, വേണു അമ്പലപ്പടി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.