കോഴിക്കോട്: സിനിമ സംവിധായകൻ ഹരിഹരെൻറ ഭാര്യ പി.ടി. ഭവാനിയുടെ 'സഹ്യമാനസം' കവിത സമാഹാരം പ്രകാശനം ചെയ്തു. കവിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ നടൻ വിനീതിന് നൽകി പ്രകാശനം നിർവഹിച്ചു. പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.പി. ശ്രീധരനുണ്ണി, പി.കെ. ഗോപി, കാനേഷ് കുമാർ, ഭാസി മലാപ്പറമ്പ്, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ഹരിഹരൻ എന്നിവർ സംബന്ധിച്ചു. നവാസ് പൂനൂർ സ്വാഗതവും എം. ഗോകുൽദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.