ചെറുവാടി: സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോഒാഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഏഴാമത് ചെറുവാടി പ്രഭാഷണം വെള്ളിയാഴ്ച സമാപിക്കും. വിശുദ്ധ ഖുർആനിലെ അൽഫജ്‌ർ അധ്യായത്തെ ആസ്പദമാക്കി മുസ്തഫ ഹുദവി ആക്കോടാണ് പ്രഭാഷണം നടത്തുന്നത്. സമാപന ദിവസത്തിൽ മജ്ലിസുന്നൂറും പ്രാർഥന സംഗമവും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെംബർ വാവാട് കുഞ്ഞികോയ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകും. നാലാം ദിവസത്തെ പരിപാടി കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.മോയിൻകുട്ടി മാസ്റ്റർ, ടി.എ. ഹുസൈൻ ബാഖവി, വി. ഇമ്പിച്ചാലി മുസ്ല്യാർ, ഷഫീഖ് ഹുദവി തറയിട്ടാൽ, പി.അബ്ദു റഹ്മാൻ ലത്വീഫി, നടുക്കണ്ടി അബൂബക്കർ, സി.എ. ഷുക്കൂർ മാസ്റ്റർ, അയ്യൂബ് കൂളിമാട്, എ.കെ. ഗഫൂർ ഫൈസി, സി.കെ. ബീരാൻ കുട്ടി, എസ്.എ. നാസർ, വൈത്തല അബൂബക്കർ, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, കെ.ഗുലാം ഹുസയിൻ, എ.കെ. അബ്ബാസ് മാസ്റ്റർ, സി.എം. നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പുത്തലത്ത് മൊയ്തീൻ സ്വാഗതവും കൊന്നാലത്ത് മമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.