പടിഞ്ഞാറത്തറ: മുന്നണി ധാരണകൾ മാറിയ സാഹചര്യത്തിൽ കണക്കുകൂട്ടലുകൾക്കപ്പുറത്തെ അടിയൊഴുക്കുകളിൽ പ്രതീക്ഷകളർപ്പിച്ച് മുന്നണികൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ വാർഡിലെ ഉപതെരഞ്ഞെടുപ്പാണ് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നത്. മുസ്ലിം ലീഗിലെ ഈന്തൻ ആലി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിെട ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സ്വീകരിക്കാൻ തുടങ്ങിയെങ്കിലും മുന്നണികളൊന്നും ഇതുവരെ പത്രിക നൽകിയിട്ടില്ല. എന്നാൽ, യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ നിർണയിച്ച് പ്രചാരണത്തിനിറങ്ങിയതോടെ തെരഞ്ഞെടുപ്പു ചിത്രം ഏറക്കുറെ തെളിഞ്ഞു കഴിഞ്ഞു. മുൻ പഞ്ചായത്തംഗം പി.സി. മമ്മൂട്ടിയാണ് യു.ഡി.എഫ് സ്ഥാനാർഥി. പടിഞ്ഞാറത്തറ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് സന്തോഷ് കുമാർ ആണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തുള്ളത്. ബി.ജെ.പിയുടെ പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാറും പ്രചാരണത്തിൽ സജീവമാണ്. 2015ലെ തെരഞ്ഞെടുപ്പിൽ 345 വോട്ടുകൾക്കാണ് സി.പി.എമ്മിലെ ജോസഫ് മാസ്റ്ററെ ആലി പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 4249ഉം എൽ.ഡി.എഫിന് 3904 ഉം വോട്ടുകളാണ് അന്ന് ലഭിച്ചത്. ബി.ജെ.പിക്ക് 797 വോട്ടും വെൽഫെയർ പാർട്ടിക്ക് 257 വോട്ടും ലഭിച്ചു. പഞ്ചായത്തിലെ 10 വാർഡുകൾ ഉൾപ്പെടുന്നതാണ് പടിഞ്ഞാറത്തറ ബ്ലോക്ക് ഡിവിഷൻ. ഇതിൽ ആറു വാർഡിലും എൽ.ഡി.എഫ് അംഗങ്ങളാണ് ജയിച്ചത്. മുൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന ജനതാദളിന് സ്വാധീനമുള്ള മേഖലയാണ് പടിഞ്ഞാറത്തറ. ജനതാദൾ യു.ഡി.എഫിൽനിന്ന് മാറി തങ്ങളോടൊപ്പം ചേർന്നത് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. എന്നാൽ, മുൻവർഷം യു.ഡി.എഫിലും മുസ്ലിം ലീഗിലും ഉണ്ടായിരുന്ന വിഭാഗീയതയാണ് എൽ.ഡി.എഫിന് വോട്ട് കൂടാൻ ഇടയാക്കിയതെന്നും ഇപ്പോൾ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞതിനാൽ ഭൂരിപക്ഷം വർധിപ്പിച്ച് വിജയിക്കാനാവുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 2015ൽ മത്സരിച്ച വെൽഫെയർ പാർട്ടി ഇത്തവണ മത്സരിക്കുന്നില്ലെന്നാണ് നിലവിലെ തീരുമാനം. മുന്നണി ധാരണകൾ മാറിയ സാഹചര്യത്തിൽ ചെറുകക്ഷികളുടെ പിന്തുണയും നിർണായകമാവും. ലൈഫ് മിഷൻ യോഗം കൽപറ്റ: ജില്ലയിലെ ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ല കലക്ടർ എസ്. സുഹാസിെൻറ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ പദ്ധതികളിൽ പൂർത്തിയാകാതെ അവശേഷിക്കുന്ന വീടുകൾ പൂർത്തിയാക്കുന്നതിനാണ് മുൻഗണന. ഇത്തരം വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. എസ്റ്റിമേറ്റ് 15നകം പൂർത്തിയാക്കണമെന്ന് കലക്ടർ നിർദേശിച്ചു. എസ്റ്റിമേറ്റിന് പഞ്ചായത്ത്, മുനിസിപ്പൽ ബ്ലോക്ക്തല കർമസമിതിയുടെ അംഗീകാരം ലഭ്യമാക്കണം. പൂർത്തിയാക്കിയ എസ്റ്റിമേറ്റുകൾക്ക് രണ്ടു ദിവസത്തിനകം അംഗീകാരം തേടണമെന്ന് യോഗത്തിൽ തീരുമാനിച്ചു. നിലവിൽ ഭവന പദ്ധതികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ ലഭ്യമായിട്ടുള്ള തുക എത്രയുംപെട്ടെന്ന് വിനിയോഗിക്കണം. വിവിധ പഞ്ചായത്തുകളുടെ കൈവശം ഇപ്പോൾ 7.55 കോടി രൂപയുണ്ട്. ഇത് ഗുണഭോക്താക്കൾക്ക് അനുവദിക്കണം. ലഭ്യമായ തുകയുടെ ആദ്യഗഡുവെങ്കിലും അനുവദിക്കണം. ലൈഫ് മിഷെൻറ പുരോഗതിയുടെ റെക്കോഡ് കൃത്യമായി ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യണമെന്ന് സെക്രട്ടറിമാർക്ക് നിർദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ലൈഫ് മിഷൻ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പൽ തല പ്രതിനിധികൾ പങ്കെടുത്തു. ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു മാനന്തവാടി: -ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. മാനന്തവാടി വള്ളിയൂർക്കാവ് ചോലാമലയിൽ ബിജു ആൻറണിയാണ് ഉദാരമതികളുടെ സഹായം തേടുന്നത്. ബിജുവിെൻറ ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി 10 ലക്ഷത്തോളം രൂപ വേണ്ടിവരും. പെയിൻറിങ് തൊഴിലാളിയായിരുന്ന ബിജുവിന് ഇത്രയും ഭീമമായ തുക കണ്ടെത്തുക അപ്രാപ്യമാണ്. നാട്ടുകാരുടെ സഹായത്തിലാണ് ഇതുവരെ ചികിത്സ നടന്നുവരുന്നത്. നാല് സെൻറ് സ്ഥലവും ചെറിയ വീടുമാണ് ബിജുവിെൻറ ആകെയുള്ള സമ്പാദ്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. ബിജുവിനെ സഹായിക്കാനായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഡ് കൗൺസിലർ ശ്രീലത കേശവൻ ചെയർമാനും വി. ഷിജു കൺവീനറുമാണ്. മാനന്തവാടി കാനറാ ബാങ്കിൽ 0248101022828(െഎ.എഫ്.എസ്.സി കോഡ്: CNRB0000248) നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കൗൺസിലർ ഷൈല ജോസ്, കെ.സി. സുനിൽകുമാർ, വി.ബി. അജീഷ്, കെ.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു. WEDWDL8 biju ബിജു ആൻറണി നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം മാനന്തവാടി: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) മാനന്തവാടി ഏരിയ കൺെവൻഷൻ ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെ പേരുപറഞ്ഞ് ജില്ലയിലെ ചെറുകിട ക്വാറികൾ പ്രവർത്തിക്കുന്നത് തടഞ്ഞതിനൊപ്പം ജി.എസ്.ടിയും നിലവിൽ വന്നതോടെ ഉൽപന്നങ്ങൾക്ക് വില വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫെബ്രുവരി 15ന് കൽപറ്റ ടെലഫോൺ എക്സ്ചേഞ്ചി ന് മുന്നിൽ നടക്കുന്ന സമരം വിജയിപ്പിക്കും. കെ.എം. വർക്കി ഉദ്ഘാടനം ചെയ്തു. എൻ. ജയരാജൻ അധ്യക്ഷത വഹിച്ചു. പി.ജെ. ആൻറണി, എം. അബ്ദുൽ ആസിഫ്, പ്രതിഭ ശശി, ശകുന്തള രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പോസ്റ്റർ പ്രദർശനം കൽപറ്റ: അർബുദ ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ അർബുദ ബോധവത്കരണ പോസ്റ്റർ പ്രദർശനം നടത്തി. ദേശീയ പാതയോരത്ത് വളൻറിയർമാർ തയാറാക്കി കൊണ്ടുവന്ന 40 പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്. അർബുദം വരാനുള്ള കാരണങ്ങൾ, പുകവലിയുടെയും മദ്യപാനത്തിെൻറയും ലഹരി വസ്തുക്കളുെടയും ദൂഷ്യഫലങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു പ്രദർശനം. പ്രോഗ്രാം ഓഫിസർ കെ.എസ്. ശ്യാൽ, കെ. പ്രസാദ്, വളൻറിയർ ലീഡർമാരായ ലക്ഷ്മി നിരഞ്ജന, റിഥിൻ കുര്യൻ, എം. ദേവേന്ദു, എം. ഗായത്രി, വി.ആർ. സൂര്യ, എം.കെ. കാർത്തികൃഷ്ണ എന്നിവർ നേതൃത്വം നൽകി. WEDWDL9 എസ്.കെ.എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ നടത്തിയ അർബുദ ബോധവത്കരണ പോസ്റ്റർ പ്രദർശനം പി.എസ്.സി പരീക്ഷ കൽപറ്റ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ നഴ്സിങ് (നേരിട്ടും തസ്തികമാറ്റം വഴിയും) (കാറ്റഗറി നമ്പർ 324/2017, 325/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഫെബ്രുവരി ഒമ്പതിന് രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ ജി.വി.എച്ച്.എസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.