പുൽപള്ളി: ദന്തൽ അസോസിയേഷൻ ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് സംസ്ഥാന പ്രസിഡൻറ് ഡോ. സിജു വി. പൗലോസ് ഉദ്ഘാടനം ചെയ്തു. മുൻ ഇലക്ഷൻ കമീഷണർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ടി. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജി. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോർജ് അബ്രഹാം, ഡോ. സനോജ്, ഡോ. എം. രജത്, ഡോ. സി.കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. WEDWDL6 ദന്തൽ അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണം മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു സി.എച്ച് സെൻറർ പഞ്ചായത്തുതല പര്യടനം കൽപറ്റ: വയനാട് സി.എച്ച് സെൻറർ പ്രവർത്തനം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇൗ മാസം പഞ്ചായത്തുതല പര്യടനം നടത്താനും വെൽെഫയർ കമ്മിറ്റികൾ രൂപവത്കരിക്കുവാനും തീരുമാനിച്ചു. ചെയർമാൻ പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ റസാഖ് കൽപറ്റ, സലാം നീലിക്കണ്ടി, അഡ്വ. എം.സി.എം. ജമാൽ, സി. മൊയ്തീൻകുട്ടി, കണ്ണോളി മുഹമ്മദ്, എസ്.എം. ഷാഹുൽ ഹമീദ്, പനന്തറ മുഹമ്മദ്, സെയ്തലവി ഹാജി, പി. ആലി ഹാജി, അയ്യൂബ്, അബ്ദുഹാജി, കണിയാങ്കണ്ടി ഇബ്രാഹിം, എ.കെ. റഫീഖ്, കെ.കെ. ഹനീഫ, പഞ്ചാര ഉസ്മാൻ, നാസർ കാതിരി, മേമന ഉസ്മാൻ, കെ.എം.എ. സലീം, എൻ. സുലൈമാൻ, എം. അന്ത്രു, സി. നൂറുദ്ദീൻ, പി. ബീരാൻകോയ, പ്രാണിയത്ത് അബ്ദുറഹ്മാൻ, എ.കെ. ഹർഷൽ, സൂപ്പി കല്ലങ്കോടൻ, പി.ഒ. മുഹമ്മദ്, അബു ഗൂഡലായി, അലി അച്ചൂർ എന്നിവർ സംസാരിച്ചു. കലക്ഷൻ ഏജൻറുമാരെ സ്ഥിരപ്പെടുത്തണം കൽപറ്റ: സഹകരണ സംഘങ്ങളിൽ നിക്ഷേപ കലക്ഷൻ ഏജൻറുമാരായി ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയിസ് യൂനിയൻ(സി.ഐ.ടി.യു) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. വർഷങ്ങളായി ജില്ലയിലെ സഹകരണ സംഘങ്ങളിൽ തൊഴിലെടുക്കുന്ന കലക്ഷൻ ഏജൻറുമാർക്ക് പരിമിതമായ സേവന വേതന വ്യവസ്ഥകൾ മാത്രമാണ് ലഭിക്കുന്നത്. ഇൗ ആവശ്യമുന്നയിച്ച് 14ന് നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു. എം.എൻ. മുരളി ഉദ്ഘാടനം ചെയ്തു. പി.ജി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.കെ. ബാബുരാജ്, എൻ. മഹേഷ്കുമാർ, എം. സുമേഷ് എന്നിവർ സംസാരിച്ചു. കെ.പി. ശശികുമാർ സ്വാഗതവും ഷാജി കെ. അലി നന്ദിയും പറഞ്ഞു. കൃഷിയിടത്തിലേക്ക് കടപുഴകി വീണ വന്‍മരം നീക്കാന്‍ നടപടിയായില്ല *പാതയോരത്തെ മരം വീണ് വിളകൾ വ്യാപകമായി നശിച്ചിരുന്നു സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തിലേക്ക് വീണ വന്‍മരം മുറിച്ചുനീക്കാൻ നടപടിയില്ലാത്തതിനാൽ കൃഷിയിറക്കാൻ കഴിയാതെ കർഷകൻ വലയുന്നു. നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് സുനിലിെൻറ കൃഷിയിടത്തിലാണ് പാതയോരത്തുനിന്നും വീണ മരം അഞ്ചുമാസം കഴിഞ്ഞിട്ടും മുറിച്ചുമാറ്റാതെ കിടക്കുന്നത്. മരത്തിെൻറ അവകാശം തങ്ങള്‍ക്കല്ലെന്ന് പൊതുമരാമത്ത് വകുപ്പും വനംവകുപ്പും നിലപാട് എടുത്തതോടെയാണ് മരം മുറിച്ചുനീക്കുന്നത് അനിശ്ചിതത്വത്തിലായത്. മരം വീണതിെനത്തുടർന്ന് 20 സെേൻറാളം വരുന്ന കൃഷിയിടത്തിലെ തെങ്ങ്, കമുക്, കാപ്പി, വാഴ തുടങ്ങി കൃഷികളും നശിച്ചു. ഇതുവഴി വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകന് ഉണ്ടായത്. ഇവിടെ ഒരു കൃഷിയും ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രദേശത്ത് വേറെയും വന്‍മരങ്ങള്‍ ഇത്തരത്തില്‍ അപകട ഭീഷണി സൃഷ്ടിച്ച് നില്‍ക്കുന്നുണ്ട്. വകുപ്പുകള്‍ അനാസ്ഥമാറ്റി എത്രയുംവേഗം തെൻറ കൃഷിയിടത്തില്‍നിന്നും മരം മുറിച്ചുമാറ്റണമെന്നാണ് സുനിലിെൻറ ആവശ്യം. WEDWDL20 നൂല്‍പ്പുഴക്ക് സമീപം മൂക്കുത്തിക്കുന്നില്‍ പാതയോരത്തെ വൻമരം കൃഷിയിടത്തിലേക്ക് വീണുകിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.