കോട്ടേമ്പ്രത്ത് തേങ്ങാക്കൂട കത്തിനശിച്ചു

നാദാപുരം: കോട്ടേമ്പ്രത്ത് തേങ്ങാക്കൂടക്ക് തീപിടിച്ച് 7,000 തേങ്ങ കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഇരിങ്ങണ്ണൂരിൽ വ്യാപാരിയായ കീച്ചേരി കുഞ്ഞിരാമ​െൻറ വീടിനോടു ചേർന്ന തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. കൊപ്രയാക്കാൻ ഉണക്കാനിട്ട തേങ്ങക്ക് പിടിച്ച തീ ഉണ്ടക്കായി സൂക്ഷിച്ച തേങ്ങയിലേക്ക് പടരുകയായിരുന്നു. നശിച്ചതിൽ 2000 തേങ്ങ ഉണക്കാനിട്ടതും 5000 ഉണ്ടക്കുള്ളതുമാണ്. തേങ്ങാക്കൂട പൂർണമായും കത്തിനശിച്ചു. ചേലക്കാടുനിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും തീയണച്ചു. അഗ്നിശമനസേനയുടെ വലിയ വാഹനം സ്ഥലത്തേെക്കത്താൻ കഴിയാത്തതിനാൽ മിനി മിസ്റ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർഫോഴ്സ് സ്റ്റേഷൻ ഇൻചാർജ് ജെ.പി. വിജയൻ, പി. വിജയൻ, പി. ജിജിത്, ഷൈജു, ടി. ബാബു, വിനീത്, ഷാഗിൽ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഓണപ്പറമ്പ്-വാണിമേൽ റോഡ് ഉദ്ഘാടനം വാണിമേൽ: ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം ഉപയോഗിച്ച് ടാറിങ് പൂർത്തിയാക്കിയ വളയം ഗ്രാമപഞ്ചായത്തിലെ ഓണപ്പറമ്പ്--വാണിമേൽ-കിടഞ്ഞോത്ത് റോഡി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. കൃഷ്ണൻ, പഞ്ചായത്ത് മെംബർ ടി.എം.വി. അബ്ദുൽ ഹമീദ്, കെ. ചന്ദ്രൻ, എം.ടി. ബാലൻ, കെ.കെ. രാജൻ, സി.വി. ഹമീദ്, എം. സുരേഷ് എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സി.വി. കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. ചെക്യാട് രണ്ട് റോഡുകൾ തുറന്നു പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ പത്താംവാർഡിലെ സി.പി.കെ മുക്ക് കാടങ്കൂൽ റോഡ്, കിഴക്കയിൽമുക്ക് പുഴ റോഡ് എന്നിവ തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം മണ്ടോടി ബഷീർ, പഞ്ചായത്ത് അംഗം താഹിറ ഖാലിദ്, സമദ് ജാതിയേരി, എം.ടി. ഇബ്രാഹിം, സി.എച്ച്. മുഹമ്മദ് ഹാജി, വി.പി. റഫീഖ്, ടി.ടി. മുഹാദ്, അബ്ദുല്ല കാടങ്കൂൽ, ഒ.പി. അജ്മൽ, പി.പി. ഉബൈദ്, കെ.വി. കുഞ്ഞാലി, പി.കെ. അഷ്റഫ്, റഹീം കടങ്കൂൽ, സി.എച്ച്. പോക്കർ, എം.ടി. അമ്മദ് ഹാജി, സി.പി.കെ. അന്തു തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.