കൽപറ്റ: നിയോജകമണ്ഡലം യൂത്ത്ലീഗ് കമ്മിറ്റി 'വെറുതെ ഒരു എം.എൽ.എ' എന്ന മുദ്രാവാക്യവുമായി നടത്തുന്ന വികസന പിന്നാക്ക യാത്രക്ക് തുടക്കം. മില്ല്മുക്കിൽ ജാഥ ക്യാപ്റ്റൻ േകയംതൊടി മുജീബിന് പതാക കൈമാറി ജില്ല യൂത്ത്ലീഗ് പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഗഫൂർ വെണ്ണിയോട്, വൈസ് ക്യാപ്റ്റൻ ടി.എസ്. നാസർ, നിയോജക മണ്ഡലം ലീഗ് ഭാരവാഹികളായ എം.കെ. മൊയ്തു ഹാജി, സി.കെ. ഇബ്രാഹീം, കെ.കെ. ഹനീഫ, എ.കെ. റഫീഖ്, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് വി.പി. യൂസഫ്, സെക്രട്ടറി കാട്ടി ഗഫൂർ, ജില്ല യൂത്ത്ലീഗ് ഭാരവാഹികളായ അഡ്വ. എ.പി. മുസ്തഫ, ഷമീം പാറക്കണ്ടി, ജാസർ പാലക്കൽ, വി.എം. അബൂബക്കർ, സി.എച്ച്. ഫസൽ, നിയോജക മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ സി.ഇ. ഹാരിസ്, കെ.കെ. മുഹമ്മദലി, എ.കെ. സൈതലവി, സി. ഷിഹാബ്, ജൗഹർ പുതിയാണ്ടി, പി.പി. ഷൈജൽ എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം നിയോജക മണ്ഡലം ലീഗ് പ്രസിഡൻറ് റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. നാസർ തരുവണ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് നാസർ കാതിരി, സെക്രട്ടറി സി. മമ്മി എന്നിവർ സംസാരിച്ചു. WEDWDL19 യൂത്ത്ലീഗ് വികസന പിന്നാക്ക യാത്ര ജാഥ ക്യാപ്റ്റൻ േകയംതൊടി മുജീബിന് പതാക കൈമാറി ജില്ല യൂത്ത്ലീഗ് പ്രസിഡൻറ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു കെ.ജി.ഒ.എ ജില്ല സമ്മേളനം നാളെ തുടങ്ങും കൽപറ്റ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കൽപറ്റ എൻ.ജി.ഒ യൂനിയൻ ഹാളിൽ തുടക്കമാവും. രാവിലെ 10ന് പി.ഡി. അനിത പതാക ഉയർത്തും. പ്രവർത്തന റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നിന് പ്രതിനിധി സമ്മേളനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കൾ സംസാരിക്കും. ശനിയാഴ്ച രാവിലെ സംഘടന പ്രമേയം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.എൻ. മിനി അവതരിപ്പിക്കും. ചർച്ചക്ക് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.എ. നാസർ മറുപടി നൽകും. 'വരളുന്ന വയനാട്: ആശങ്കകളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ സെമിനാർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനം നാളെ വൈത്തിരി: അന്തരിച്ച റൈറ്റ് റവ. ബിഷപ് മാക്‌സ്‌വെൽ വാലൈൻറൻ നൊറോണയുടെ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച മൂന്നിന് ചുണ്ടേൽ സെൻറ് ജൂഡ്സ് പാരിഷ് ഹാളിൽ നടക്കും. വിശ്വാസികളും ആർ.സി ഹൈസ്‌കൂൾ പൂർവ വിദ്യാർഥികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.