പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്നു ^പന്ന്യൻ രവീന്ദ്രൻ

പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്നു -പന്ന്യൻ രവീന്ദ്രൻ പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്നു -പന്ന്യൻ രവീന്ദ്രൻ *മാനന്തവാടിയെ ചുവപ്പണിയിച്ച് സി.പി.ഐ പൊതുസമ്മേളനവും റെഡ് വളൻറിയർ മാർച്ചും *'ബി.ജെ.പിയും സംഘ്പരിവാറും രാജ്യത്ത് അരാജകത്വമുണ്ടാക്കുന്നു മാനന്തവാടി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്ന പണിയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും രാജ്യത്തെ വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്നതെന്നും സി.പി.ഐ ദേശീയ എക്‌സി. അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനം ജീവിക്കാൻ കഴിയാതെ അത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. വൻകിട മുതലാളിമാരെ സന്തോഷിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണന്നും കേന്ദ്ര സർക്കാർ എല്ലാമേഖലയിലും തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പരിഷ്കാരങ്ങൾ രാജ്യതാൽപര്യത്തിന് വേണ്ടിയുള്ളതല്ല. സംഘ്പരിവാർ താൽപര്യത്തിന് വേണ്ടിയുള്ളതാണത്. കോടതികളിൽ പോലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഇടതു മുന്നണിയുടെ വിപുലീകരണമെന്ന അജണ്ടയിെല്ലന്നും വഴിേയ പോകുന്നവർക്കെല്ലാം ഇടതുമുന്നണിയിൽ സ്ഥാനമില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇടതുമുന്നണി പ്രവേശനം സ്വപ്നംകണ്ട് നടക്കുന്നവരുടെ സ്വപ്നം നടക്കില്ല. രാജ്യത്തെ ജനങ്ങള്‍ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ആ പോരാട്ടത്തിനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തെയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിന് മുമ്പ് നടന്ന റെഡ് വളൻറിയർ മാർച്ചിലും റാലിയിലും നൂറുകണക്കിന് അളുകൾ പങ്കെടുത്തു. ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എൽ. സേമൻ നായർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ. രാജൻ എം.എൽ.എ, കോഴിക്കോട് ജില്ല സെക്രട്ടറി ടി.വി. ബാലൻ, വയനാട് ജില്ല സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, അസി. സെക്രട്ടറിമാരായ പി.എസ്. വിശ്വംഭരൻ, സി.എസ്. സ്റ്റാൻലി, സ്വാഗതസംഘം ജനറൽ കൺവീനർ ഇ.ജെ. ബാബു, ട്രഷറർ ജോണി മറ്റത്തിലാനി എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ മാനന്തവാടി നഗരസഭ ഹാളിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. MUST WEDWDL23 സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന റെഡ് വളൻറിയർ മാർച്ച് പൊതുസമ്മേളന വേദിക്കു മുന്നിൽ അണിനിരന്നപ്പോൾ MUST WEDWDL22 സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്സി. അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.