നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തിൽ കുടുംബശ്രീ ആഴ്ചച്ചന്ത ആരംഭിച്ചു. ചന്തയുടെ ഉദ്ഘാടനവും ആദ്യവിൽപനയും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സിന്ധു രയരോത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജിത പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ചന്ദ്രിക, അനിത എൻ.പി, എൻ.കെ. സാറ, എം.എം. രവി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.എൻ. ഇബ്രാഹിം സ്വാഗതവും റാഫി നന്ദിയും പറഞ്ഞു. ചൊവ്വാഴ്ചകളിൽ തൂണേരി അങ്ങാടിയിലാണ് ആഴ്ചച്ചന്ത നടത്തുന്നത്. ജൈവ പച്ചക്കറിക്കടയൊരുക്കി കുരുന്നുകള്‍ നാദാപുരം: മുടവന്തേരി എം.എൽ.പി സ്കൂളില്‍ ജൈവ പച്ചക്കറിക്കടയൊരുക്കി ഒന്നാം ക്ലാസ് വിദ്യാർഥികൾ. പ്രാദേശികമായി ശേഖരിച്ച പപ്പായ, കറിവേപ്പില, പച്ചമുളക്, പച്ചക്കായ, പയര്‍വർഗങ്ങള്‍ എന്നിവയുൾപ്പെടെയാണ് വിൽപനക്കു വെച്ചത്. കുട്ടികളും രക്ഷിതാക്കളും വിഭവങ്ങള്‍ വാങ്ങാനെത്തി. ക്ലാസ് ടീച്ചര്‍ സി.പി. അഖിലിെൻറ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റർ പി.സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ലാസ് ലീഡര്‍ ഷെയ്ഖ ബിൻത് ഫൈസൽ, ഹാമിദ് അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.