കോഴിക്കോട്: എല്ലാവരും ഡിജിറ്റലാകുന്ന കാലത്ത് സർക്കാർ വകുപ്പുകൾക്ക് മാത്രം പിന്തിരിഞ്ഞ് നിൽക്കാനാകില്ലേല്ലാ.. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ചതുര്‍ദിന സംരംഭക സമ്മേളനത്തിെൻറ ഭാഗമായ 'ഡിമാന്‍ഡ് ഡേ'യിൽ സംസ്ഥാന സർക്കാറിെൻറ ഒമ്പത് വകുപ്പുകളാണ് ആപ്പുണ്ടാക്കാൻ കഴിയുന്നവരെ തേടിയെത്തിയത്. എക്‌സൈസ് വകുപ്പിന് നാല് സേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പുകളാണ് ആവശ്യം. അടിയന്തരസേവനത്തിനുള്ള 101 നമ്പറിെൻറ ആപ്പാണ് അഗ്നിരക്ഷസേനക്ക് വേണ്ടത്. വനം, ഹൗസിങ് ബോര്‍ഡ്, കെ.ടി.ഡി.സി, കെ.എസ്.ഐ.ടി.എം, തൊഴില്‍, മോട്ടോര്‍ വാഹന വകുപ്പ്, സാമൂഹികനീതി തുടങ്ങിയ വകുപ്പുകളെല്ലാം ആപ്പുകൾ തേടിയെത്തി. സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് 'ഡിമാന്‍ഡ് ഡേ'. സംരംഭകരെയും സര്‍ക്കാര്‍വകുപ്പുകളെയും ഒരു കുടക്കീഴില്‍ എത്തിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമായാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ആപ്പുകള്‍ ടെന്‍ഡറില്ലാതെ വാങ്ങാമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വകുപ്പുകള്‍ക്ക് ആശ്വാസമാകും. കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന 'ഡിമാന്‍ഡ് ഡേ'യില്‍ 40 സ്റ്റാര്‍ട്ടപ് സംരംഭങ്ങളാണ് എത്തിയത്. ഡിമാന്‍ഡ് ഡേയെന്ന ആശയം ആവേശം പകരുന്നതാണെന്ന് ഗൂഗ്ള്‍ ഇന്ത്യ- ദക്ഷിണപൂര്‍വേഷ്യ മേധാവി രാജന്‍ ആനന്ദന്‍ ട്വീറ്റ് ചെയ്തു. 'ഇന്ത്യക്കുവേണ്ടിയുള്ള നിര്‍മാണം' എന്ന ടാഗ് ലൈനോടെയാണ് അദ്ദേഹത്തിെൻറ ട്വീറ്റ്. പരസ്പരപൂരകമായ ഗുണങ്ങളാണ് ഡിമാന്‍ഡ് ഡേയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉണ്ടാകുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.