നാദാപുരം: മേഖലയില്‍ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറബാധയെന്ന സംശയത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പശ്ചിമബംഗാള്‍ സ്വദേശിയായ 35 കാരനാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുദിവസം മുമ്പാണ് അമിത വയറിളക്കത്തെ തുടര്‍ന്ന് യുവാവ് ചികിത്സക്കെത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചെണ്ടപ്പറമ്പിലാണ് യുവാവ് താമസിച്ചിരുന്നത്. കല്ലാച്ചി ടാക്‌സി സ്റ്റാൻഡ് പരിസരത്തെ കെട്ടിടനിർമാണ ജോലിക്കായാണ് നാദാപുരത്തെത്തിയത്. ഇതേതുടർന്ന് തൊഴിലാളിയുടെ കല്ലാച്ചിയിലെ താമസസ്ഥലത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പരിശോധന നടത്തി. രോഗബാധ സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ മലം വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് മർദനമേറ്റു വളയം: ചെറുമോത്ത് പള്ളിമുക്കിൽ വിദ്യാർഥികൾക്ക് മർദനമേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ലഹരിവസ്തുക്കൾ ഉപയോഗിച്ചെന്ന് ആരോപിച്ച് ഒരുസംഘം മർദിച്ചെന്നാണ് പരാതി. ആറ് പേർക്കാണ് മർദനമേറ്റത്. വിദ്യാർഥികളെ മണിക്കൂറോളം തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചതായി ഇവർ പൊലീസിൽ മൊഴി നൽകി. നാട്ടുകാർ വിവരമറിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റതിനാൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.