കോൺഗ്രസ് സമ്മേളനം കൊടിമര --പതാക ജാഥ

ഉള്ള്യേരി: കോൺഗ്രസ് ഉള്ള്യേരി മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ പതാക-- കൊടിമര ജാഥകള്‍ സമാപിച്ചു. കുന്നത്തറയില്‍നിന്ന് ആരംഭിച്ച കൊടിമര ജാഥ ടി. ഗണേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഹരിദാസ് കോറോത്ത് അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവന്‍, സതീഷ്‌ കന്നൂര്‍, സുനില്‍കുമാര്‍ കാവിടുക്കില്‍, മേനാച്ചേരി ശ്രീധരകുറുപ്പ്, കെ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരി പത്തൊമ്പതില്‍നിന്ന് ആരംഭിച്ച പതാകജാഥ കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. ഹേമലത സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച ഛായാപട ജാഥകൾക്ക് ടി.പി. ശിവഗംഗന്‍, ഒ. കാര്‍ത്തികേയന്‍, ബിജു വേട്ടുവച്ചെരി, കുറുപ്പച്ചന്‍കണ്ടി ഗംഗാധരന്‍, എ.കെ. ഉണ്ണി, പി.കെ. ഇബ്രാഹിം, ഷമീര്‍ നളന്ദ, എം.സി. അനീഷ്‌, സുജാത നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. മാലിന്യം പ്രയാസം സൃഷ്ടിക്കുന്നു കൊയിലാണ്ടി: അങ്ങാടിയിലെ തുറക്കാത്ത കടക്കുമുന്നിൽ മാലിന്യം തള്ളുന്നത് പ്രയാസം സൃഷ്ടിക്കുന്നു. പുതിയ മാർക്കറ്റിനുസമീപത്തെ കടക്ക് മുന്നിലാണ് മാലിന്യം കൊണ്ടിടുന്നത്. നഗരത്തിൽ ദിവസവും ശുചീകരണം നടത്തുന്നുണ്ടെങ്കിലും ഇവ മാറ്റുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.