പുതുതലമുറ കെട്ടുകാഴ്ചയുടെ ലോകത്ത് ^പി.കെ. പാറക്കടവ്

പുതുതലമുറ കെട്ടുകാഴ്ചയുടെ ലോകത്ത് -പി.കെ. പാറക്കടവ് നാദാപുരം: വായനയെ മറന്ന് പുതുതലമുറ കെട്ടുകാഴ്ചയുടെ ലോകത്താണ് ജീവിക്കുന്നതെന്ന് സാഹിത്യകാരൻ പി.കെ. പാറക്കടവ്. സി.സി.യു.പി സ്കൂളിലെ ക്ലാസുകളിൽ ഒരുക്കിയ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനക്ക് തോക്കിനെക്കാൾ മൂർച്ചയുണ്ടെന്നും അതുകൊണ്ടാണ് ഫാഷിസ്റ്റുകൾ എഴുത്തുകാരെ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ടി. ബാബു അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ പി. ഷാഹിന അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സുജിത പ്രമോദ്, രമണി കക്കട്ടിൽ, ബി.പി.ഒ സി.എച്ച്. പ്രദീപൻ, കെ.കെ. സുമതി, കെ. ബാലകൃഷ്ണൻ, കളത്തിൽ മൊയ്തുഹാജി, കെ. ഹേമചന്ദ്രൻ, കെ. വേണുഗോപാലൻ, അനു പാട്യംസ്, കെ. സുധീർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബി. രവീന്ദ്രൻ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു. സ്വകാര്യബസുകളിലെ എയര്‍ ഹോണിനെതിരെ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ് നാദാപുരം: സ്വകാര്യബസുകളിലെ എയര്‍ ഹോണിനെതിരെ കര്‍ശന നടപടികളുമായി മോട്ടോര്‍വാഹനവകുപ്പ് രംഗത്ത്. വിവിധ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളില്‍ അധികൃതര്‍ പരിശോധന നടത്തി 36,000 രൂപ പിഴ ഈടാക്കി. 18 ബസുകളില്‍ സ്ഥാപിച്ച എയര്‍ ഹോണുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. നാദാപുരം, കുറ്റ്യാടി, നടുവണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. കുറ്റ്യാടി, തലശ്ശേരി ഭാഗങ്ങളില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ക്കെതിരെ വ്യാപകപരാതിയാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍ ചവിട്ടുപടി സ്ഥാപിച്ച ബസുകൾക്കെതിരെയും റിസർവേഷൻ സീറ്റുകളുടെ ദുരുപയോഗത്തിനെതിരെയും നടപടികൾ സ്വീകരിച്ചു. നാദാപുരം സ്റ്റാൻഡിൽ പരിശോധന നടക്കുന്നതിനിടെ പാതി വഴിയിൽ നിർത്തി പല ബസുകളും എയർ ഹോൺ മാറ്റിയതിനാൽ ബസുകൾ പലതും വൈകി ഓടുകയുണ്ടായി. പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന പരിശോധനക്കിടെ തലശ്ശേരി റൂട്ടിൽ എയർ ഹോൺ അടിച്ച ബസുകൾക്ക് പിന്നാലെ ഓടി എയർ ഹോൺ അഴിച്ച് മാറ്റുകയായിരുന്നു. ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഹാജരാക്കുമ്പോൾ എയർ ഹോൺ സ്ഥാപിക്കാതെ പിന്നീട് ഘടിപ്പിക്കുകയാണ് പതിവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ്, അസി. ഇൻസ്പെക്ടർ വി.ഐ. അസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.