അക്ഷരവേദി കഥാപുരസ്കാരം ശ്രീലക്ഷ്‌മിക്ക്

കല്‍പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയുടെ എട്ടാമത് സാഹിത്യ പുരസ്കാരം കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം ഗവ. എച്ച്.എസ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി ആര്‍.കെ. ശ്രീലക്ഷ്‌മിക്ക്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാനതലത്തില്‍ നടത്തിയ കഥാമത്സരത്തില്‍ 'മേഥ: ആദ്യ സര്‍വിസ് അവസാനത്തേതും' എന്ന കഥക്കാണ് പുരസ്കാരം. കഥ, കവിത, ഉപന്യാസ മത്സരങ്ങളില്‍ കലോത്സവങ്ങളിലും വിദ്യാരംഗം സര്‍ഗോത്സവത്തിലും ജില്ല തലത്തിലും സംസ്ഥാനതലത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ശ്രീകണ്ഠാപുരം ചെരിക്കോട് കുറ്റ്യാട്ട് സുരേന്ദ്ര​െൻറയും വാണി സുരേന്ദ്ര​െൻറയും മകളാണ് ശ്രീലക്ഷ്‌മി. ശനിയാഴ്ച രാവിലെ 11ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എഴുത്തുകാരന്‍ പ്രതാപന്‍ തായാട്ട് പുരസ്കാരം സമ്മാനിക്കും. WDG1 RK SREELAKSHMI
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.