സുൽത്താൻ ബത്തേരി: താലൂക്കിൽ കാപ്പിസെറ്റ്-പുൽപള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പുൽപള്ളി ടൗൺ മുതൽ താന്നിത്തെരുവ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ചൊവ്വാഴ്ച മുതൽ 20 വരെ താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. കാപ്പിസെറ്റ് ഭാഗത്തേക്കുള്ള വാഹനങ്ങൾ സീതാദേവി അമ്പലത്തിന് സമീപത്തുകൂടിയുള്ള റോഡുവഴി പോകണം. ജില്ല കലക്ടറുടെ ഇന്നത്തെ ഉൗൺ കുട്ടികൾക്കൊപ്പം കൽപറ്റ: ജില്ല കലക്ടർ എസ്. സുഹാസ് ചൊവ്വാഴ്ച ബത്തേരി താലൂക്കിലെ വടക്കനാട് ഗവ. എൽ.പി. സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരോട് സംവദിക്കുകയും ചെയ്യും. ജില്ലയിൽ പട്ടിക വർഗ വിദ്യാർഥികൾ കൂടുതലായി പഠിക്കുന്ന സ്കൂളാണ് വടക്കനാട് ഗവ. എൽ.പി സ്കൂൾ. വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ: ഇലക്ട്രിക്കൽ സെക്ഷനിലെ പടിഞ്ഞാറത്തറ വില്ലേജ്, മില്ലുമുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. പാടിച്ചിറ: ഇലക്ട്രിക്കൽ സെക്ഷനിലെ ഇരിപ്പോട്, പാടിച്ചിറ, സീതാമൗണ്ട്, കൊളവള്ളി, ചണ്ണോത്ത്കൊല്ലി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.