കോടഞ്ചേരി: സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെയും പൊലീസിെൻറ സി.പി.എം പ്രീണന നയത്തിനെതിരെയും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ സി.പി.എം ഓഫീസ് ആക്കിയതായി മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. ചെമ്പുകടവ് ഗവ. യു.പി സ്കൂളിലെ അധ്യാപികയെ ജോലിസ്ഥലത്ത് മാനസികമായി പീഢിപ്പിച്ചവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം ഡി.സി.സി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല, വി.ഡി. ജോസഫ്, നിജേഷ് അരവിന്ദ്, അന്നക്കുട്ടി ദേവസ്യ, ബാബു പൈക്കാട്ട്, പി.സി. ഹബീബ് തമ്പി, തമ്പി പാറക്കണ്ടത്തിൽ, എം.ഡി. അഷറഫ്, വിൻസെൻറ് വടക്കേമുറി, ജോബി ഇലന്തൂർ, കെ.എം. പൗലോസ്, ബാബു പട്ടരാട്ടു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.