അഡ്വ. പി.എസ്​.ശ്രീധരൻപിള്ളയെ പൗരാവലി ആദരിക്കുന്നു

അഡ്വ.പി.എസ്.ശ്രീധരൻപിള്ളയെ പൗരാവലി ആദരിക്കുന്നു കോഴിക്കോട്: അഭിഭാഷക മേഖലയിൽ 40 വർഷം പൂർത്തിയാക്കുകയും 100 പുസ്തകങ്ങൾ രചിക്കുകയും ചെയ്ത അഡ്വ. പി.എസ്.ശ്രീധരൻപിള്ളയെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഫെബ്രുവരി 17നാണ് ആദരിക്കൽ ചടങ്ങ്. അളകാപുരിയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പൗരമുഖ്യന്മാരുടെയും യോഗം സംഘാടക സമിതിക്കും സ്വാഗതസംഘത്തിനും രൂപംനൽകി. എം.കെ.രാഘവൻ എം.പി സ്വാഗതസംഘം ചെയർമാനും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ജനറൽ കൺവീനറും എൻ.കെ.അബ്ദുറഹ്മാൻ കോ-ഓഡിനേറ്ററും ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.