കോഴിക്കോട്: തീവണ്ടി യാത്രക്കിടെ വഴിതെറ്റി കോഴിക്കോട് എത്തി ഗവ. ഷോർട്ട് സ്റ്റേ ഹോമിൽ കഴിഞ്ഞ തമിഴ്നാട് തിരുച്ചിറപ്പള്ളി പാണ്ടമംഗലം ഗൗരി (45) യെ ബന്ധുക്കളോടൊപ്പം നാട്ടിലേക്കയച്ചു. ഷോർട്ട് സ്റ്റേ ഹോമിലെ അന്തേവാസിയായിരുന്ന ജാനമ്മ എന്ന സ്ത്രീയെയും ഇവരോടൊപ്പം നാട്ടിലേക്കയച്ചു. photo: prd1.jpg തമിഴ്നാട് ചെന്നൈ സ്വദേശിയായ ഗൗരിയെ ഗവ. ഷോർട്ട് സ്റ്റേ ഹോമിൽനിന്നും ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ഫെബ്രുവരി രണ്ടിനാണ് ഗൗരിയെ കൊയിലാണ്ടി പൊലീസ് ഷോർട്ട് സ്റ്റേ ഹോമിൽ എത്തിച്ചത്. സാമൂഹിക പ്രവർത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ എം. ശിവൻ ഇടപെട്ടാണ് ഗൗരിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഷോർട്ട് സ്റ്റേ ഹോമിൽ എത്തിയ മകൾ ചെല്ലമ്മാളും ഭർത്താവ് രാജേഷ് കുമാറും ഗൗരിയെ നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴി തെറ്റി നേരത്തെ ഷോർട്ട് സ്റ്റേ ഹോമിലെത്തിയ ജാനമ്മ ഗൗരിയുടെ നാട്ടുകാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.