കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് 6.30ന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും കെ.വി. ഷിബു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറും. കൊടിയേറ്റ സമയത്ത് ശ്രീകണ്ഠേശ്വര ക്ഷേത്ര ഭജനസമിതിയുടെ ഒാംകാരവും ഭജനയും തുടർന്ന് കരിമരുന്നുപ്രയോഗവും ഉണ്ടാവും. കൊടിയേറ്റ സദ്യക്കുശേഷം രാത്രി ഒമ്പതിന് ഗ്രാൻഡ് ഫിനാലെ കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് പരിപാടിയോടെ എട്ടു ദിവസത്തെ ഉത്സവ -കലാപരിപാടികൾക്ക് തുടക്കം കുറിക്കും. ഉത്സവദിവസങ്ങളിൽ വിശേഷാൽ പൂജകൾക്കു പുറമെ ഉച്ചക്ക് അന്നദാനവും വൈകുന്നേരങ്ങളിൽ ഭജനയും വിവിധ പ്രാദേശിക കമ്മിറ്റികളുടെ ആഘോഷവരവും ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും രാത്രി കലാസംഘങ്ങളുെട കലാപരിപാടികളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.