മുസ്ലിം ഐക്യം കാലഘട്ടത്തിെൻറ ആവശ്യം -ഉമ്മർ പാണ്ടികശാല പുതിയങ്ങാടി: ഫാഷിസ്റ്റുകൾ ഭരണഘടന പദവികളെല്ലാം കൈയടക്കിയ സാഹചര്യത്തിൽ മുസ്ലിം ഐക്യം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല അഭിപ്രായപ്പെട്ടു. പുതിയങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പി.എൻ.എം കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂർ അനുസ്മരണ പ്രഭാഷണം നടത്തി. നോർത്ത് മണ്ഡലം പ്രസിഡൻറ് എസ്.വി. ഹസ്സൻകോയ, എലത്തൂർ മണ്ഡലം പ്രസിഡൻറ് മലയിൽ അബ്ദുല്ലക്കോയ, എം.കെ. ഹംസ, പി.എം. കോയ, എൻജിനീയർ അബ്ദുൽ കാദർ, പി.ടി. ഹുസൈൻ, എസ്.വി. മുഹമ്മദ് ശൗലിക്, പി. മുഹമ്മദ് അസ്‌ലം, ടി.കെ. സൗദാബി, ടി.എം. കോയ ഹാജി, കെ.വി. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ജ്ഞാനതീരം പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള കാഷ് അവാർഡ് സി.പി അബ്ദുൽ റഷീദ് ഹാജി വിതരണം ചെയ്തു. എം.കെ മുസ്തഫ, കെ. ആഷിഖ്, പി.വി. ഗഫൂർ, പി.പി. ഹസ്സൻ, ടി.പി. റാസിഖ്, ഇ. അബ്ദുൽ മജീദ്, കെ. മമ്മദ്‌കോയ ഹാജി, കെ. മൊയ്‌തീൻ കുട്ടി ഹാജി, കെ. അബ്ദുറഹിമാൻ, കെ.ടി. അബൂബക്കർ, പി. സക്കറിയ, പി.പി. ഇക്ബാൽ, എൻ.പി. നാസർ, പി.കെ. ഹാറൂൺ, പി.കെ. സാലിം, ജലീൽ സാഹിബ്, സാഹിൽ അറക്കൽ, പി. ജംനാസ് എന്നിവർ സംബന്ധിച്ചു. മൂസ അഫ്സൽ സ്വാഗതവും എം.കെ. കരീം നന്ദിയും പറഞ്ഞു. കിരാലൂർ പുഞ്ചയിൽ തോടിന് കയർ ഭൂവസ്ത്രം കക്കോടി: കിരാലൂർ പുഞ്ചയിൽ തോട് പുനർനിർമിച്ച് കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. വർഷങ്ങളായി നികന്നുപോയ തോട് കക്കോടി ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും തൊഴിലുറപ്പ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ പാടശേഖര സമിതിയുടെ സഹായത്താലാണ് നിർമാണ പ്രവൃത്തികൾ. ജില്ല പഞ്ചായത്ത് അംഗം താഴത്തയിൽ ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ അധ്യക്ഷത വഹിച്ചു. പൂവത്തൂർ നീർത്തട വികസനസമിതി കൺനീനർ സുജേഷ്, മുൻ വാർഡ് അംഗം വിനോദ്, ടി.എ. ഷിജു എന്നിവർ സംസാരിച്ചു. വാർഡ് അംഗം പി.കെ. പ്രേമവല്ലി സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പത്മനാഭൻ നായർ നന്ദിയും പറഞ്ഞു. puncha കിരാലൂർ പുഞ്ചയിൽ തോട് പുനർനിർമിച്ച് കയർ ഭൂവസ്ത്രം വിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.