കോഴിക്കോട്: ടിങ്കറേർസ് സാലോൺ 2k18 െൻറ ഭാഗമായി പുതിയങ്ങാടി അൽ ഹറമൈൻ സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നടന്ന വർക്ഷോപ് ശാസ്ത്രവിദ്യാർഥികൾക്ക് പുതിയ അനുഭവമായി. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. ഇ.കെ. കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എം. സഫിയ അധ്യക്ഷത വഹിച്ചു. ശിവപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി പി.എസ്. അഭിനന്ദ് മുഖ്യാതിഥിയായിരുന്നു. സ്പേസ് സയൻസ് എന്ന വിഷയത്തിൽ പ്ലാനേറ്ററിയം ഡയറക്ടർ ഡോ. വി.എസ്. രാമചന്ദ്രൻ, ഐ.ഐ.എസ്.ആർ ശാസ്ത്രജ്ഞൻ ഡോ. അനീസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. മുഹമ്മദ് ഷാഹിൻ എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി. എജുക്കേഷൻ കോഓഡിനേറ്റർ നുഫൈൽ, നിഹാൽ വാഴക്കാട് എന്നിവർ നേതൃത്വം നൽകി. മാനേജ്‌മൻറ് ജോയൻറ് സെക്രട്ടറി കെ. നൂഹ് സമാപന പ്രഭാഷണം നടത്തി. എൻജി. എം. അലി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുമ ടീച്ചർ സ്വാഗതവും അഫ്രാസ് നന്ദിയും പറഞ്ഞു. പ്രസ്റ്റീജ് സ്കൂൾ, കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ലിറ്റിൽ ഡാഫൊഡിൽസ് സ്കൂൾ, വാദി ഹുസ്ന സ്കൂൾ, ഡോൺ പബ്ലിക് സ്കൂൾ, ഹിദായ സ്കൂൾ, നരിക്കുനി സ്കൂൾ, പ്ലെസൻറ് ഓമശ്ശേരി സ്കൂൾ, വേദവ്യാസ സ്കൂൾ, അൽ ഹറമൈൻ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.