രക്ഷകരായവരെ പൊലീസ്​ സ്​റ്റേഷനിൽ ആദരിച്ചു

എലത്തൂർ: കോരപ്പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തിയവരെ പൊലീസ് സ്റ്റേഷനിൽ ആദരിച്ചു. എലത്തൂർ ജനമൈത്രി െപാലീസി​െൻറയും കടലോര ജാഗ്രത സമിതിയുടെയും െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് രക്ഷകരായ സിദ്ദീഖിനെയും രമേശ് ബാബുവിനെയും ആദരിച്ചത്. 'ധീരതക്കുള്ള ആദരം' പരിപാടി എലത്തൂർ എസ്.എച്ച്.ഒ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എസ്.െഎ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി പ്രതിനിധി ദാസൻ, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ രാമചന്ദ്രൻ കുണ്ടൂപറമ്പ്, ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. സീനിയർ സി.പി.ഒ പി.പി. ഷിബു സ്വാഗതവും സി.പി.ഒ ശിവദാസൻ നന്ദിയും പറഞ്ഞു. കണ്ണൂർ സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് റെയിൽവേ ട്രാക്കിൽനിന്ന് േകാരപ്പുഴയിൽ ചാടിയത്. മത്സ്യത്തൊഴിലാളിയായ സിദ്ദീഖി​െൻറ ഫർണിച്ചർ വ്യാപാരിയായ രമേശ് ബാബുവി​െൻറയും ധീരമായ പ്രവൃത്തിയാണ് പെൺകുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയത്. photo addaravu33 പെൺകുട്ടിയെ രക്ഷപ്പെടുത്തിയവരെ പൊലീസ് സ്റ്റേഷനിൽ അനുമോദിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.