പാലാഴി: നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കകം റോഡ് തകർന്നിട്ടും കരാറുകാരന് പണം നൽകിയെന്ന് ആക്ഷേപം. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ മുയ്യായിത്താഴം -എടക്കണ്ടിപറമ്പ് റോഡിലെ ഇൻറർലോക്ക് പ്രവൃത്തി നടത്തിയ 220 മീറ്ററോളം ദൂരമാണ് ഒരാഴ്ചക്കകം പലയിടത്തായി തകർന്നത്. ഉടൻ തന്നെ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയതായും കരാറുകാരനെ കൊണ്ട് കേടായ റോഡ് നന്നാക്കാതെ ബില്ല് നൽകില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയതായും നാട്ടുകാർ പറയുന്നു. പാകിയ ഇൻറർലോക്ക് പൊളിച്ചെടുത്ത് മാറ്റിവെച്ചതല്ലാതെ പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്തിലെത്തിയപ്പോഴാണ് കരാറുകാരൻ പണം വാങ്ങിയതായി അറിഞ്ഞത്. പ്രവൃത്തി പൂർത്തിയായി ഉദ്യേഗസ്ഥെൻറ റിപ്പോർട്ട് കിട്ടിയ ശേഷമാണ് പണം നൽകിയതെന്നും പരാതി ലഭിച്ചത് അതിന് ശേഷമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി പറഞ്ഞു. അടുത്ത ദിവസം തന്നെ റോഡിെൻറ പ്രവൃത്തി പൂർത്തിയാക്കുമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.