സമഗ്ര വികസന സെമിനാർ

കോഴിക്കോട്: സി.പി. നാരായണൻ എം.പിയുടെ സാഗി (സൻസദ് മാതൃക ഗ്രാമ പദ്ധതി) ഗ്രാമമായ കോട്ടൂരിൽ സാഗി ചുമതലയുള്ള എച്ച്.എച്ച്.എം ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിൽ വികസന സെമിനാർ നടത്തി. കോട്ടൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഷീജ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ഉഷ അധ്യക്ഷത വഹിച്ചു. ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷ​െൻറ നിർദേശപ്രകാരം ഗ്രാമത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന 14 പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ്, വില്ലേജ് ഓഫിസർ ഷിജു, സി. ബിജു, ടി.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ സി.കെ. റിയാസ് പദ്ധതി വിശദീകരിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ കെ.എ. ഖാലിദ് സ്വാഗതം പറഞ്ഞു. വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പദ്ധതി റിപ്പോർട്ട് സാഗി നോഡൽ ഓഫിസർ അബ്ദുൽ ജബ്ബാർ അഹമ്മദിന് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.