കോഴിക്കോട്: കോഴിക്കോട് നടന്ന എം.എസ്.എസ് ചെസ് ടൂർണമെൻറിൻ ഭവൻസ് ചേവായൂർ ചാമ്പ്യന്മാർ ആയി. മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ ബെസ്റ്റ് ചെസ് സ്കൂൾ ട്രോഫി നേടി. കാറ്റഗറി ഒന്ന് ആൺകുട്ടികളുടെ വിഭാഗത്തിൽ അമീനുൽ ഹഖ് (സിറാജുൽ ഹുദാ എൻ.പി സ്കൂൾ), കാറ്റഗറി പെൺകുട്ടികളുടെ വിഭാഗത്തിൽ ശിവജോതി (ഭവൻസ് ചെറുതുരുത്തി), കാറ്റഗറി രണ്ടിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ അദ്വൈത് മീത്തൽ (ഭവൻസ് ചെറുതുരുത്തി), പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൃദ്യകാ ദേവാനന്ദൻ (സി.കെ.ജി.എം.എച്ച്.എസ് തിേക്കാടി) എന്നിവർ ഒന്നാം സ്ഥാനം നേടി. കാറ്റഗറി മൂന്ന് ആൺകുട്ടികളുടെ വിഭാഗത്തിൽ സി. അഭിനന്ദ് (സെൻറ് േജാസഫ് കോഴിക്കോട്), പെൺകുട്ടികളുടെ വിഭാഗത്തിൽ ടി.എം. അഖില (ബി.ഇ.എം ഗേൾസ്) ഒന്നാം സ്ഥാനം നേടി. അന്താരാഷ്ട്ര ചെസ് െപ്ലയർ ജഗദീഷ് ഉദ്ഘാടനം ചെയ്തു. കേരള ചെസ് അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞിമൊയ്തീൻ സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.