കോഴിക്കോട്: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രക്ഷേമ സമിതി ഏര്‍പ്പെടുത്തിയ നാലാമത് മൃത്യുഞ്ജയ പുരസ്‌കാരം ഫെബ്രുവരി 12ന് രാവിലെ 10ന് പെരുവനം കുട്ടന്‍ മാരാര്‍ക്ക് സമര്‍പ്പിക്കും. ചരിത്രകാരന്‍ എം.ആർ. രാഘവ വാര്യര്‍, കവിയും ചിത്രകാരനുമായ യു.കെ. രാഘവന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കീര്‍ത്തിപത്രവും 1111 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്തസമ്മേളനത്തില്‍ ഹരിഹരന്‍ പൂക്കാട്ടിൽ, മുരളീധരന്‍ കൊല്ല്യേടത്ത്, അജിത് കുമാര്‍ കല്‍ഹാര, രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.