മാവൂർ: ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നു. മാവൂർ-കോഴിക്കോട് റോഡിൽ പാറമ്മൽ അങ്ങാടിയിൽ മാവൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപത്താണ് പൈപ്പ് പൊട്ടി ഒരു മാസത്തിലധികമായി ജലം പാഴാക്കുന്നത്. താത്തൂർെപായിൽ പമ്പ് ഹൗസിൽനിന്ന് പാറമ്മൽ, കൽപള്ളി ഭാഗത്തേക്കുള്ള ലൈനാണ് ഇതിലൂടെ കടന്നുപോകുന്നത്. റോഡരികിലൂടെയും റോഡിലൂടെയും വളരെ ദൂരത്തേക്ക് ജലം പരന്നൊഴുകുകയാണ്. ഇതുകാരണം പരിസരത്തെ കച്ചവടക്കാരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. പലതവണ അധികൃതരെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡിലെ കുഴികളിലടക്കം പലയിടത്തും ജലം കെട്ടിക്കിടക്കുകയാണ്. ജലം ഒഴുകിയും കെട്ടിക്കിടന്നും ചളിയായി മാറിയിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലെ കടകളിലേക്ക് ചളിവെള്ളം തെറിക്കുന്നതും പതിവാണ്. ഉയർന്ന പ്രദേശത്ത് താമസിക്കുന്നവർ കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്ന സമയത്താണ് മാസങ്ങളായി വൻതോതിൽ ജലം പാഴാകുന്നത്. പൈപ്പ് ലൈൻ റോഡിൽ മാവൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപവും ഏറെനാളായി പൈപ്പുപൊട്ടി ജലം പാഴാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.