കുടിവെള്ളം കിട്ടാനില്ല; റോഡിൽ പാഴാകുന്നത്​ ​ആയിരക്കണക്കിന്​ ലിറ്റർ

മൂഴിക്കൽ: കുടിവെള്ളത്തിന് ജനങ്ങൾ നെേട്ടാട്ടമോടുേമ്പാൾ അധികൃതരുടെ അനാസ്ഥമൂലം റോഡിൽ പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം. ഒരു മാസത്തോളമായി മൈസൂരു-കോഴിക്കോട് ദേശീയപാതക്കരികിൽ മൂഴിക്കൽ എ.എം.എൽ.പി സ്കൂളിന് സമീപമാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം പാഴാവുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല. കേബിൾ ജോലിക്കാർ കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ആവരണ പൈപ്പിനുള്ളിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. ജലം പുറത്തേക്കൊഴുകുന്ന ഭാഗത്ത് വാട്ടർ അതോറിറ്റി ജീവനക്കാർ കുഴി എടുത്തെങ്കിലും പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്താനായില്ല. കുഴിയെടുത്തത് മൂടാത്തതിനാൽ വെള്ളം നിൽക്കുന്ന വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. സമീപത്തെ സ്കൂൾ വിദ്യാർഥികൾക്ക് കുഴി അപകട ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.