'യാത്ര കെയർ' അർബുദരോഗ നിർണയ ക്യാമ്പ്

കോഴിക്കോട്: ലോക അർബുദരോഗ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി സൗജന്യ അർബുദരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ ഹോസ്പിറ്റൽ അർബുദരോഗ ചികിത്സ വിഭാഗവും റെയിൽവേ ആരോഗ്യവകുപ്പും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. ലളിത സന്ദേശം നൽകി. ഡോ. എ.എം. ഷെരീഫ് മുഖ്യാതിഥിയായി. 'യാത്ര കെയർ'പദ്ധതിയുടെ ഭാഗമായി സൗജന്യ അർബുദരോഗ പരിശോധന ചൊവ്വാഴ്ചയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.