വേളം: എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എച്ച്.ഐ.വി ബാധിതര്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം പൊതുജനങ്ങളില്‍ ശരിയായ അവബോധമുണ്ടാക്കാനും ശ്രമിക്കും. ഗ്രാമപഞ്ചായത്തും കേസ് കെയര്‍ പ്രോജക്ടും ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.കെ. അന്ത്രു അധ്യക്ഷത വഹിച്ചു. എം. ഷിജിന, എം. ഗോപാലൻ, ഒ.പി. രാഘവൻ, കെ.കെ. മനോജൻ, സ്മിജോ സെബാസ്റ്റ്യന്‍, സിജു ഇലവന്‍മൂട്ടിൽ, റീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.