പ്രളയബാധിതരായ സഹപാഠികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

കൊടുവള്ളി: പന്നൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ കച്ചേരിമുക്ക് മൂനമണ്ണിൽ, കിഴക്കോത്ത് പാടിയിൽ ഭാഗങ്ങളിലെ . പി.ടി.എ. പ്രസിഡൻറ് വി.എം. ശ്രീധരൻ, എൻ.എസ്.എസ്. ക്ലസ്റ്റർ കോ.ഓർഡിനേറ്റർ ടി. രതീഷ്, പ്രോഗ്രാം ഓഫിസർ ബെർലി മാത്യൂസ്, പി.ടി.എ മെംബർ രാജീവൻ വളണ്ടിയർമാരായ ഫൈറൂസ് ജഹാൻ, ശ്രീലക്ഷമി, അതല്യരാജ്, മേഘ, നന്ദന, ആരതി തുടങ്ങിയവർ നേതൃത്വം നൽകി. ആക്ടീവ് പന്നൂരി​െൻറ സൗജന്യ റേഷന്‍ പദ്ധതി കൊടുവള്ളി: സന്നദ്ധ സംഘടനയായ ആക്ടീവ് പന്നൂരി​െൻറ സൗജന്യ റേഷന്‍ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്. കിഴക്കോത്ത്, നരിക്കുനി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പന്നൂര്‍ പ്രദേശത്തെ ഇരുനൂറോളം നിര്‍ധന കുടുംബങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷത്തെ സൗജന്യ റേഷന്‍ പദ്ധതി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങള്‍ക്കുള്ള ഓണ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി.എം. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്‌റഫ്, എന്‍. കെ. സുരേഷ്, പി. ശ്രീധരന്‍, എം.സി. സത്താര്‍, പക്കര്‍ പന്നൂര്‍, സി.എ. റസാഖ്, പി. അബ്ദുള്ളക്കുട്ടി, കേളോത്ത് അബ്ദുസ്സലാം, നാസര്‍ ചക്കാലക്കല്‍, കെ. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. യു. പി. അബ്ദുല്‍ ഖാദര്‍ സ്വാഗതവും യു .പി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.