correcti file കൗതുക കാഴ്ചയൊരുക്കി ചോണാട്ടെ മണൽപരപ്പ്

മുക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിലെ ചോണാട്ട് കടവിൽ വന്നടിഞ്ഞ മണൽപരപ്പ് കൗതുക കാഴ്ചയാകുന്നു. മണൽ തിട്ടകളിലെ വൈവിധ്യങ്ങളായ ഉരുളൻ കല്ലുകൾ, വെള്ളാരൻ കല്ലുകളുടെ ദൃശ്യഭംഗി വേറിട്ടതാക്കുന്നത്. കാരശ്ശേരിയിലെ ചില ഭാഗങ്ങളിൽ മനോഹരമായ മണൽതിട്ടകൾ കാണാം. സൂര്യപ്രകാശത്തിൽ മണൽ തിട്ടയിൽ പരന്നുകിടക്കുന്ന അഭ്രപാളികളുടെ തിളക്കവും ഭംഗിപകരുന്നുണ്ട്. ഇരുവഴിഞ്ഞിയുടെ മുക്കം കടവ്, ചീപ്പാൻകുഴി, കോട്ടമുഴി, മാളിയേക്കൽ, തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ പുതുമണലി​െൻറ സാന്നിധ്യമുണ്ട്. ഇരുവഴിഞ്ഞിയുടെ തെളിമയോടെ ഒഴുകുന്ന ജലത്തിൽ നീന്താൻ നിരവധിപേരാണ് കാരശ്ശേരി, മാളിയേക്കൽ, ചീപ്പാൻകുഴി, ചോണാട് എന്നീ കടവുകളിലെത്തുന്നത്. അതേസമയം, ഇൗ ഭാഗങ്ങളിൽ മണൽകൊള്ള ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.