ജ്വല്ലറി കവര്‍ച്ച: കൊടുവള്ളി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊടുവള്ളി: സില്‍സില ജ്വല്ലറി കവര്‍ച്ച കേസില്‍ കൊടുവള്ളി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മേയ് 18ന് പുലര്‍ച്ചയായിരുന്നു കൊടുവള്ളിയെ നടുക്കിയ മോഷണം നടന്നത്. കട കുത്തിത്തുറന്ന് മൂന്നു കിലോ വീതം സ്വര്‍ണം, വെള്ളി ഉരുപ്പടികളും രണ്ടര ലക്ഷം രൂപയുമടക്കം 87 ലക്ഷത്തി​െൻറ കവര്‍ച്ചയാണ് നടന്നത്. കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിച്ച കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹന്‍ ചൊവ്വാഴ്ചയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ഓപണ്‍ എയര്‍ സ്റ്റേജിന് സമീപം ദേശീയപാതയില്‍ വെളുത്തേടത്ത് ഫിറോസി​െൻറ ഉടമസ്ഥതയിലുള്ളതാണ് സില്‍സില ജ്വല്ലറി. ഇതര സംസ്ഥാനക്കാരായ ഏഴംഗ സംഘമായിരുന്നു മോഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.