അരിക്കുളത്ത് 42 കുടുംബങ്ങൾ വീടൊഴിഞ്ഞു; രണ്ട് ക്യാമ്പുകൾ തുറന്നു

പേരാമ്പ്ര: വെള്ളപ്പൊക്കത്തെ തുടർന്ന് അരിക്കുളം ഗ്രാമപഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാളിയത്ത് എൽ.പി സ്കൂളിലെ ക്യാമ്പിൽ 23 കുടുംബങ്ങളും പാറക്കുളങ്ങര അലി പള്ളിയത്തി​െൻറ വീട്ടിലെ ക്യാമ്പിൽ 19 കുടുംബങ്ങളുമാണ് നിലവിൽ താമസിക്കുന്നത്. ആളുകളെ പെട്ടെന്ന് മാറ്റിത്താമസിപ്പിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് അലി വീട് ക്യാമ്പിന് വിട്ടുകൊടുക്കുകയായിരുന്നു. കാളിയത്ത് മുക്ക്, കുരുടിമുക്ക്, ഹനുമാൻ കുനി കോളനി, പൈങ്ങാറ താഴെ, മട്ടങ്കോട്ട് താഴെ, പാറക്കുളങ്ങര, തിരുവങ്ങായൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. കാരയാട് ഓട്ടുപുരക്കൽ മൊയ്തിയുടെ കുളിമുറിയും കക്കൂസും താഴ്ന്നുപോയി. വെള്ളം കെട്ടിനിന്ന് പല വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.