ദുരിതമനുഭവിക്കുന്നവർക്ക്​ സഹായമെത്തിക്കാൻ രംഗത്തിറങ്ങണം -സർവകക്ഷി യോഗം

കോഴിക്കോട്: കാലവർഷക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക് എല്ലാവിധ സഹായവുമെത്തിക്കാൻ ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം. എൻ.ഡി.ആർ.എഫ് കേന്ദ്രം കോഴിക്കോട് വേണമെന്നും തുടർച്ചയായി ഉരുൾപൊട്ടൽ ഉണ്ടാകുന്നതു സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ബ്ലോക്ക് തലത്തിൽ യോഗം ചേരുന്നതിന് നിർദേശം നൽകുമെന്നും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകണമെന്നും മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും യോഗത്തിൽ ആവശ്യപ്പെട്ടു. കണ്ണപ്പൻകുണ്ട് പാലത്തി​െൻറ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടപടിയെടുക്കും. കുറ്റ്യാടി, താമരശ്ശേരി ചുരങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കുമെന്നും ഇരുവരും അറിയിച്ചു. വീട് നഷ്ടപ്പെടുന്നവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകി വീട് നിർമാണത്തിന് നടപടി ഉണ്ടാകണമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. വില്ലേജ് ഓഫിസുകൾ മുഖേന സമയബന്ധിതമായി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് കൃഷിനാശത്തിനും തുക വിതരണം ചെയ്യണം -അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, പി.ടി.എ. റഹീം, കെ. ദാസൻ, പാറക്കൽ അബ്ദുല്ല, സി.കെ. നാണു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടർ യു.വി. ജോസ്, സബ് കലക്ടർ വി. വിഘ്നേശ്വരി, എ.ഡി.എം ടി. ജനിൽ കുമാർ, അസി. കലക്ടർ കെ.എസ്. അഞ്ജു, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, ആരോഗ്യകേരളം ജില്ല കോഒാഡിനേറ്റർ ഡോ. നവീൻ, മുനിസിപ്പൽ ചെയർമാന്മാരായ കെ. കമറു ലൈല, വാഴയിൽ ബാലകൃഷ്ണൻ, അഡ്വ. കെ. സത്യൻ, വി. കുഞ്ഞൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. മനോജ് കുമാർ, ഏലിയാമ്മ ജോർജ്, ഒ.പി. ശോഭന, കെ.എം. ശോഭ, പി.വി. കൈരളി, സി.എച്ച്. ബാലകൃഷ്ണൻ, രാഷ്ട്രീയകക്ഷി നേതാക്കളായ ഉമ്മർ പാണ്ടികശാല, കെ. ലോഹ്യ, എൻ.വി. ബാബുരാജ്, പി.ആർ. സുനിൽ സിങ്, ഇ.സി. സതീശൻ, പി.കെ. നാസർ, ടി.വി. ബാലൻ, കെ. സനിൽ, സി. അമർനാഥ്, ഒ.പി. വേലായുധൻ, സി. സത്യചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പടം.....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.