*കോട്ടത്തറ ടൗണിനെ കടപുഴക്കി പ്രളയം *നിരവധി കെട്ടിടങ്ങൾ തകർന്നു *പിണങ്ങോട് ഭാഗത്തേക്കുള്ള റോഡ് ഇടിഞ്ഞു കോട്ടത്തറ: ഭൂകമ്പം തകർത്തെറിഞ്ഞതു പോലൊരു പ്രദേശം. നേരം ഇരുട്ടിെവളുത്തേപ്പാൾ, ഒരുനാൾ മുമ്പ് കണ്ട ദേശമല്ലായിരുന്നു അത്. മൂന്നു ദിവസത്തിനിടെ മൂന്നു വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ കടന്നുപോയ കോട്ടത്തറ ടൗൺ പ്രളയത്തിെൻറ എല്ലാ ഭീകരതകളും അടയാളപ്പെടുത്തുകയാണ്. നാടിെൻറ അരങ്ങായിരുന്ന ഇൗ അങ്ങാടി മലവെള്ളപ്പാച്ചിലിെൻറ കുത്തൊഴുക്കിൽ മാറിപ്പോയതുകണ്ട് തരിച്ചുനിൽക്കുകയാണ് നാട്ടുകാർ. ***** ബുധനാഴ്ച ഇൗ അങ്ങാടിയിൽ കച്ചവടവും ഗതാഗതവുമടക്കം എല്ലാം പതിവുപോലെയായിരുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ, ടൗണിന് അരികുചേർന്നൊഴുകുന്ന പുഴയിൽ ജലനിരപ്പുയരുന്നുണ്ട്. എന്നാൽ, അങ്ങാടിയിലേക്ക് വെള്ളമൊഴുകിയത് ആരുടെയും ഒാർമകളിലില്ലാത്തതിനാൽ പതിവിൽ കവിഞ്ഞ ആശങ്കകൾക്ക് കാര്യമുണ്ടായിരുന്നില്ല. ഇൗ മൺസൂൺ സീസണിൽ മൂന്നാം തവണയും വെള്ളം കയറുമോയെന്ന പതിവ് ആധിയോടെയാണ് ടൗണിൽനിന്ന് വ്യാപാരികളും നാട്ടുകാരും മടങ്ങിയത്. ***** വ്യാഴാഴ്ച പുലർന്നത് പക്ഷേ, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട്. വെള്ളത്തിെൻറ ക്രമാതീതമായ കുത്തൊഴുക്ക് ഭയപ്പെടുത്തുന്നതായിരുന്നു. ജലനിരപ്പ് ഉയർന്നുയർന്ന് ഒടുവിൽ അതും സംഭവിച്ചു. ചെറുപുഴ നിറഞ്ഞുകവിഞ്ഞ് വെള്ളം കോട്ടത്തറ ടൗണിലൂടെ ഒഴുകാൻ തുടങ്ങി. വൈകാതെ, അങ്ങാടിയൊരു പുഴയായി. ഉച്ചയോടെ പുഴ കടകളെ കടപുഴക്കാൻ തുടങ്ങി. പുഴയേത് അങ്ങാടിയേത് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം കരുത്തോടെ പുഴ ഗതിമാറിയൊഴുകി. ***** വെള്ളിയാഴ്ച മലവെള്ളപ്പാച്ചിലിന് ശമനമുണ്ടായപ്പോൾ കോട്ടത്തറ ടൗണിലേക്കെത്തിയവർ അമ്പരന്നുപോയി. യുദ്ധം കഴിഞ്ഞതുപോലൊരു പ്രതീതി. റോഡ് ഇടിഞ്ഞുപോയിരിക്കുന്നു. അവശേഷിക്കുന്ന റോഡിെല ടാറിളകി കല്ലുകളേറെ ഒഴുകിപ്പോയി. കോട്ടത്തറയിൽനിന്ന് പിണങ്ങോട് പോകുന്ന റോഡിനാണ് കുത്തൊഴുക്കിൽ വലിയ തകരാറ് പറ്റിയത്. മണ്ണിളകിപ്പോയി ൈവദ്യുതി തൂണുകൾ വീഴാനൊരുങ്ങി നിൽക്കുന്നു. വർക്ഷോപ്പിലെ പണിയായുധങ്ങളും മറ്റു സാധനസാമഗ്രികളും ഒലിച്ചുപോയതിൽ മാത്രം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് അസ്ബക് പറഞ്ഞു. തൊട്ടടുത്ത റേഷൻ കടയിലെ 60 ചാക്കോളം അരി നശിച്ചു. പരേതനായ കോട്ടേക്കാരൻ കുഞ്ഞമ്മത് ഹാജിയുടെ കെട്ടിടത്തിലുള്ള പലചരക്ക് കടയും അക്ഷയ കേന്ദ്രയും ഏറക്കുറെ തകർന്ന നിലയിലാണ്. കടകൾ മിക്കതും തകർന്നിരിക്കുകയാണ്. കോേട്ടക്കാരൻ ആമിനയുെട വീടും കടയും ചേർന്ന കെട്ടിടം, കോേട്ടക്കാരൻ മൂസയുെട കടയുടെ വലിയൊരു ഭാഗം എന്നിവ തകർന്നുവീണു. പുന്നോളി ഹൈേദ്രാസ് കോയ തങ്ങൾ, ലക്ഷംവീട് കോളനി ഗോപി, പുന്നോളി ആലി, കുന്നകത്ത് ഉസ്മാൻ എന്നിവരുടെ പെട്ടിക്കടകൾ ഒെന്നാഴിയാതെ തരിപ്പണമായി. കടകളും കമ്യൂണിറ്റി ഹാളും ക്ലബ് ഒാഫിസുകളും റേഷൻഷോപ്പുമടക്കം ടൗണിൽ വെള്ളം കയറാത്തതായി ഒരു നിർമിതിയും അവശേഷിച്ചില്ല. കോേട്ടക്കാരൻ അസ്ബക്കിെൻറ ഇരുചക്രവാഹന വർക്ഷോപ്പിലെ പണിയായുധങ്ങളും റിപ്പയറിനു വെച്ചിരുന്ന ബൈക്കുകളിൽ ചിലതും ഒലിച്ചുപോയി. ബൈക്കുകൾ പലതും വെള്ളത്തിൽ കിടക്കുകയാണിപ്പോഴും. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരായ കച്ചവടക്കാർക്കാണ് ഇൗ മലവെള്ളപ്പാച്ചിലിൽ പിടിവള്ളി നഷ്ടപ്പെട്ടത്. FRIWDL14 വ്യാഴാഴ്ച കോട്ടത്തറ ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകിയപ്പോൾ FRIWDL12, FRIWDL13 മലവെള്ളപ്പാച്ചിലിൽ തകർന്ന കോട്ടത്തറ ടൗണിെൻറ ചില ദൃശ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.