വൈത്തിരി പഞ്ചായത്തി​െൻറ ഇരുനിലക്കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

* ഒരു നില പൂർണമായും മണ്ണിലേക്കാഴ്ന്നിറങ്ങി വൈത്തിരി: വൈത്തിരി ബസ് സ്റ്റാൻഡ് കോമ്പൗണ്ടിനകത്തുള്ള പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇരുനിലക്കെട്ടിടം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. കെട്ടിടത്തി​െൻറ ഒരു നില പൂർണമായും മണ്ണിലേക്കാഴ്ന്നിറങ്ങി. മുകളിലത്തെ നില തുടരത്തുടരെ ചരിഞ്ഞുവീഴുന്നതിനാൽ സ്ഥലത്തു സുരക്ഷ കർശനമാക്കി. ആളപായമില്ലെങ്കിലും രണ്ടു വാഹനങ്ങൾ പൂർണമായും തകർന്നു. കെട്ടിടത്തിനടുത്തുള്ള നാലു വീടുകളുടെയും മദ്റസയുടെയും അംഗൻവാടിയുടെയും നിലനിൽപ് ഭീഷണിയിലാണ്. ഇതിൽ ഒരു വീട് വീഴാറായ നിലയിലാണ്. വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് കെട്ടിടം വീഴാൻ തുടങ്ങിയത്. രാവിലെ എട്ടുമണിയോടെ ഒരുനില മണ്ണിലേക്ക് താഴുകയും മേൽഭാഗം ചരിയുകയും ചെയ്തു. നിരവധി ആളുകൾ കയറിയിറങ്ങുന്ന കെട്ടിടം തകർന്നത് അർധരാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിലുണ്ടായിരുന്ന ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എം മെഷീനും മണ്ണിനടിയിലായി. കെട്ടിടത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി.ടി.പി.സിയുടെ ട്രാവലർ വാനും പന്ത്രണ്ടാംപാലം സ്വദേശി മാർട്ടി​െൻറ കാറും പൂർണമായും നശിച്ചു. പന്ത്രണ്ടാംപാലം ഭാഗത്ത് വെള്ളം കയറിയതിനാൽ ഇവിടെ കൊണ്ടുവന്നു പാർക്ക് ചെയ്തതായിരുന്നു. FRIWDL23 വൈത്തിരി പഞ്ചായത്തി​െൻറ ഇരുനിലക്കെട്ടിടം ഇടിഞ്ഞുതാഴ്ന്നപ്പോൾ പാൽച്ചുരം ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു റിപ്പൺ: ഉരുൾപൊട്ടൽ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞിരുന്ന പാൽച്ചുരം ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂപ്പൈനാട് പതിനൊന്നാം വാർഡിലെ ഒമ്പതു കുടുംബങ്ങളിലായി 37 പേരെയാണ് ഗ്രാമപഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. കടച്ചിക്കുന്ന് വനവിഭവ സംസ്കരണ കേന്ദ്രത്തിൽ തുറന്ന ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കടച്ചിക്കുന്നിൽനിന്ന് കിലോമീറ്ററുകളോളം താഴെ ചെങ്കുത്തായ പാറക്കെട്ടുകളിറങ്ങി വേണം പാൽച്ചുരം നായ്ക്ക കോളനിയിലെത്താൻ. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവരെ അധികൃതർ ഇടപെട്ട് കോളനിയിൽനിന്ന് മാറ്റിയത്. ഇവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എല്ലാം അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ആർ. യമുന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലക്കൽ, വാർഡ് അംഗങ്ങളായ പി.സി. ഹരിദാസൻ, ജോളി സ്കറിയ, വില്ലേജ് ഓഫിസർ ഉണ്ണികൃഷ്ണൻ, സ്പെഷൽ വില്ലേജ് ഓഫിസർ ജിജു, വില്ലേജ് അസിസ്റ്റൻറ് വിൻസൻറ് എന്നിവർ വെള്ളിയാഴ്ച രാവിലെ ക്യാമ്പ് സന്ദർശിച്ച് സഹായങ്ങളെത്തിച്ചു. നാവികസേനയുടെ ബോട്ട് മറിഞ്ഞു; നാവികരെ നാട്ടുകാർ രക്ഷപ്പെടുത്തി പനമരം: രക്ഷാപ്രവർത്തനത്തിനിടെ പനമരത്ത് നാവികസേനയുടെ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് നാലിന് പനമരം നീരട്ടാടിയിലാണ് അപകടമുണ്ടായത്. നീരട്ടാടി പൊയിലിലെ വീട്ടിൽ ഒറ്റപ്പെട്ട സ്ത്രീയെ രക്ഷിക്കാൻ നാവികർ പോകുമ്പോഴാണ് അപകടമുണ്ടായത്. വഴികാട്ടിയായി പ്രദേശവാസിയായ കൂരിക്കാടൻ മുഹമ്മദും നാവികരോടൊപ്പം ചേർന്നു. ഈ യാത്രയിൽ ബോട്ട് മരക്കൊമ്പിലിടിച്ച് മറിയുകയായിരുന്നു. നാലു നാവികരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽപെട്ട മുഹമ്മദിനെയും രണ്ടു നാവികരെയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സിദ്ദീഖ്, ഹാരിസ്, ബിജു, ശശി, മധു എന്നിവരാണ് നാവികരെ രക്ഷപ്പെടുത്തിയത്. ബോട്ട് മറിഞ്ഞ വയലിൽ ശക്തമായ അടിയൊഴുക്കാണ്. FRIWDL11 പനമരം നീരട്ടാടിയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞപ്പോൾ ----------------------------- സഹായ വിതരണം കൽപറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിളി പുതപ്പ്, അരി, പലചരക്ക് സാധനങ്ങൾ എന്നിവ വിതരണം ചെയ്തു. മൈലാടിപ്പാറയിലെ ക്യാമ്പിൽ മുനിസിപ്പൽ കൗൺസിലർ അജി ബഷീർ, ജില്ല സെക്രട്ടറി എ.ടി. ഷൺമുഖൻ, സുധീർ കിഷൻ, സന്തോഷ് കുമാർ, സുഭദ്ര നായർ, ഒ.എസ്. ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി. മീനങ്ങാടി ഗവ. എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ജില്ല പ്രസിഡൻറ് ഡോ. ദയാൽ, എൻ. മണിയൻ, ബാലസുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. മാനന്തവാടിയിൽ പെരുവക, പടച്ചിക്കുന്ന്, ന്യൂമാൻസ് കോളജ് തുടങ്ങിയ ക്യാമ്പുകളിൽ സീസർ ജോസ്, എം. സജീർ, ടി.കെ. സുരേഷ്, ഭാനുമോൻ എന്നിവർ നേതൃത്വം നൽകി. ---------------------- FRIWDL22 പെരിക്കല്ലൂരിൽ വെള്ളത്തിനടിയിലായ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.