കോഴിക്കോട്​ ജില്ലയിൽ 17 ക്യാമ്പുകളിലായി 190 കുടുംബങ്ങൾ

കോഴിക്കോട്: ജില്ലയിൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ കെടുതികളെത്തുടർന്ന് കൂടുതൽ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 17 ക്യാമ്പുകളിലായി 840ലേറെ പേരാണുള്ളത്. 190 കുടുംബങ്ങളിൽപെട്ടതാണ് ഇവർ. മഴ ദുരന്തമായി പെയ്തിറങ്ങിയ മലയോര മേഖലയിൽ മാത്രം അഞ്ച് ക്യാമ്പുകളിലായി 374 പേരുണ്ട്. താമരശ്ശേരി താലൂക്കിൽ പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സ​െൻറ് ജോസഫ് സ്കൂളിൽ 63 കുടുംബങ്ങൾ (116 പേർ), മണൽവയൽ എ.കെ.ടി.എം സ്കൂളിൽ 48 കുടുംബങ്ങൾ (174), തിരുവമ്പാടി പഞ്ചായത്തിൽ പുല്ലൂരാംപാറ സ​െൻറ് ജോസഫ് സ്കൂളിൽ 15 കുടുംബങ്ങൾ (48), മുത്തപ്പൻപുഴ എൽ.പി സ്കൂളിൽ മൂന്ന് കുടുംബങ്ങൾ (11), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എൽ.പി സ്കൂളിൽ അഞ്ച് കുടുംബങ്ങൾ (25) എന്നിങ്ങനെയാണ് മലയോരത്തെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കോഴിക്കോട് താലൂക്കിൽ മാവൂർ സാംസ്ക്കാരിക നിലയം, കച്ചേരിക്കുന്ന് അംഗൻവാടി, പുതുക്കുടി അംഗൻവാടി, തോണിച്ചിറ സാംസ്ക്കാരിക നിലയം, ചെറുവണ്ണൂർ ഹൈസ്കൂൾ, വെസ്റ്റ് നല്ലൂർ സ്കൂൾ, കരുവൻതിരുത്തി എന്നീ ക്യാമ്പുകളിൽ 32 കുടുംബങ്ങളിൽനിന്നായി 365പേർ താമസിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ മുതുകാട് ഗവ. എൽ.പി സ്കൂൾ, കരിയാത്തൻപാറ സ​െൻറ് ജോസഫ് എൽ.പി സ്കൂൾ എന്നീ ക്യാമ്പുകളിലേക്ക് 13 കുടുംബങ്ങളിൽ നിന്നായി 65പേരെ മാറ്റിപ്പാർപ്പിച്ചു. വടകര താലൂക്കിൽ മുളവട്ടം അംഗൻവാടി, കുരുടൻകടവ് അംഗൻവാടി എന്നീ ക്യാമ്പുകളിൽ എട്ട് കുടുംബങ്ങളിൽനിന്നായി 29 പേർ കഴിയുന്നുണ്ട്. വാണിമേൽ വാളാംതോട് പ്രദേശത്തുനിന്നും മൂന്ന് കുടുംബങ്ങളെ അടുപ്പിൽ കോളനിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവ് തുരുത്തിൽ മലവെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവരിൽ ചിലർ വെള്ളമിറങ്ങിയതിനെ തുടർന്ന് തിരിച്ചെത്തി ശുചീകരണ പ്രവൃത്തി ആരംഭിച്ചു. സന്നദ്ധ പ്രവർത്തകരും വില്ലേജ് അധികൃതരും സ്ഥലത്തുണ്ട്. വീടുകളുടെ രണ്ടര മീറ്റർ ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ച നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.