അറ്റകുറ്റപ്പണി പൂര്‍ത്തിയാകുംമുമ്പ് വീണ്ടും റോഡ് വെട്ടിപ്പൊളിച്ചു

വടകര: സാൻഡ് ബാങ്ക്സ് റോഡ് പണി പൂര്‍ത്തിയാകുന്നതിനുമുമ്പ് വീണ്ടും കുത്തിപ്പൊളിക്കാന്‍ തുടങ്ങി. റോഡി​െൻറ വശങ്ങളിലെ ടെലിഫോണ്‍ തൂണുകളും അടിയിലൂടെ പോകുന്ന കേബ്ളുകളും നന്നാക്കാന്‍ ടെലിഫോണ്‍ ഡിപ്പാർട്മ​െൻറ് ജീവനക്കാരാണ് റോഡ് വെട്ടി കുഴിയെടുക്കുന്നത്. റോഡ് സൈഡിലെ റോഡ് പ്രൊട്ടക്ഷന്‍ ഏരിയ കോണ്‍ക്രീറ്റ് ജോലി തുടരുന്നതിനിടയിലാണ് റോഡ് പൊളിക്കുന്നത്. ഏറെ പ്രക്ഷോഭത്തിനിടയിലാണ് അഴിത്തല സാൻഡ് ബാങ്ക്സ് റോഡി‍​െൻറ പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍, ജോലി പൂര്‍ത്തീകരിക്കും മുമ്പ് വീണ്ടും പൊട്ടിപ്പൊളിക്കുന്നത് നാട്ടുകാരില്‍ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. സ്പോട്ട് അഡ്മിഷന്‍ 13ന് വടകര: കോളജ് ഓഫ് എൻജിനീയറിങ് വടകരയില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി. ടെക്. ക്ലാസുകളിലേക്കും രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രിയിലേക്കുമുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 13ന് രാവിലെ 10നും നടക്കും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. സിവില്‍, ഐ.ടി, സി.എസ്, ഇ.സി, ഇ.ഐ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ ആറ് ബ്രാഞ്ചുകളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. എം.സി.എ ഒന്നാം വര്‍ഷ ക്ലാസിലും രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനവും അന്ന് നടക്കും. ബി.ടെക് സപ്ലിമ​െൻററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും 13ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോണ്‍: 9645350856, 0496 2536315. യോഗ ക്ലാസ് ആരംഭിച്ചു വടകര: ഭാരതീയ വിദ്യ സംസ്ഥാപനപീഠത്തി‍​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന എസ്.ആര്‍.സി. (സ്റ്റേറ്റ് റിസോഴ്സ് സ​െൻറർ) യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.വി. കവിത ഉദ്ഘാടനം ചെയ്തു. സംസ്ഥാനപീഠം കോഓഡിനേറ്റര്‍ ടി. ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജിവ്, കെ. മോഹന്‍ദാസ്, എം.പി. ഗംഗാധരന്‍, വിനോദ് എടവലത്ത്, വി. പ്രജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് വടകര: കേരളത്തിൽ അടിയന്തര കേന്ദ്ര സഹായം എത്തിക്കണമെന്നും ജനതാദള്‍-എസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു. സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, ഇ.എം. ബാലകൃഷ്ണന്‍, പി. നാണു, അസീസ് മണലൊടി, ടി.എന്‍.കെ. ശശീന്ദ്രന്‍, കൊളോറ ശ്രീധരന്‍, ടി.കെ. ഷെറീഫ് എന്നിവര്‍ സംസാരിച്ചു. ഇഗ്നോ: കോഴ്സിന് അപേക്ഷിക്കാം വടകര: ഇഗ്നോയുടെ പുതിയ അധ്യായന വർഷത്തിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് ഫീസ് സൗജന്യമുണ്ട്. ഫോൺ: 0496 2525281.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.