മേപ്പയിലും ഹൈമാസ്​റ്റുണ്ട്, കത്തില്ലെന്നു മാത്രം

വടകര: സി.കെ. നാണു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നഗരസഭയിലെ മേപ്പയിൽ നിവാസികൾക്കും ഹൈമാസ്റ്റ് വിളക്ക് അനുവദിക്കപ്പെട്ടിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഭഗവതി ക്ഷേത്രത്തിനു മുമ്പിൽ സ്ഥാപിക്കപ്പെട്ടു. മാസങ്ങൾ കഴിഞ്ഞെങ്കിലും ഹൈമാസ്റ്റ് ലാമ്പി​െൻറ വെളിച്ചം കാണാൻ കൊതിച്ചവർ നിരാശരാവുകയാണ്. എന്നു പ്രകാശിക്കുമെന്നതിൽ ആർക്കും വിശദീകരണവുമില്ല. ഏറെ പരാതികൾക്കുശേഷമാണ് വൈദ്യുതി കാൽ സ്ഥാപിച്ചത്. എന്നാൽ, ഉപകാരം ലഭിക്കാതെ നിരാശരാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.