പ്രഭാതഭക്ഷണവുമായി കാരശ്ശേരി ബാങ്ക്

കൊടിയത്തൂർ: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കാരശ്ശേരി സർവിസ് സഹകരണ ബാങ്കി​െൻറ കൈത്താങ്ങ്. മുക്കം, താമരശ്ശേരി, കുന്ദമംഗലം, ഫറോക്ക് ഉപജില്ലകളിലെ 60ഓളം സ്കൂളുകളിലെ 15,000ത്തോളം വിദ്യാർഥികൾക്കാണ് ബാങ്ക് പ്രഭാതഭക്ഷണം നൽകിവരുന്നത്. ഇതിനായി ബാങ്കി​െൻറ പൊതുനന്മ ഫണ്ടിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് ബാങ്ക് മാറ്റിവെച്ചത്. 200ലധികം വിദ്യാർഥികളുള്ള സ്കൂളിന് ശരാശരി 50,000 രൂപയെങ്കിലും വർഷം ചെലവാകും. 10 വർഷമായി നടത്തുന്ന പ്രഭാത ഭക്ഷണ വിതരണം ഇപ്പോൾ സജീവമാണ്. ഈ അധ്യയനവർഷത്തിലും പുതിയ നിരവധി സ്കൂളുകളിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്. പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് മുഖ്യാഥിതിയായി. വാർഡ് മെംബർ ഷിജി പരപ്പിൽ, മുക്കം പ്രസ് ഫോറം പ്രസിഡൻറ് സി. ഫസൽ ബാബു, പ്രധാനാധ്യാപിക കെ.കെ. ഗംഗ, മാനേജർ സി. കേശവൻ നമ്പൂതിരി, എൻ.കെ. ഷറഫുദ്ദീൻ, ടി.കെ. ജാഫർ, ഷരീഫ്, സുലൈഖ പൊലുകുന്നത്ത്, പി.കെ. അബ്ദുൽ ഹക്കീം, മജീദ് പുളിക്കൽ, പി. സുനിൽ, രമേശ് പണിക്കർ, ബാബു മൂലയിൽ, വിഷ്ണു കയ്യൂണമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.