പടനിലം സ്കൂൾ കെട്ടിട നിർമാണത്തിന് 87 ലക്ഷം

കുന്ദമംഗലം: പടനിലം ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 87 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹിം എം.എൽ.എ അറിയിച്ചു. ജനകീയ കൂട്ടായ്മയിലൂടെ പൂർവവിദ്യാർഥികളും സ്കൂൾ വികസന സമിതിയും യോജിച്ച് പ്രവർത്തിച്ച് വിലകൊടുത്ത് വാങ്ങിയ 12 സ​െൻറ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. 19 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിൽനിന്ന് ലഭിച്ചതും 11 ലക്ഷം രൂപ നാട്ടുകാർ സ്വരൂപിച്ചതുമടക്കം 30 ലക്ഷം രൂപക്കാണ് സ്ഥലം വാങ്ങിയത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഈ വിദ്യാലയം ദേശീയ പാതയോരത്തുള്ള മൂന്നര സ​െൻറ് സ്ഥലത്ത് ഇടുങ്ങിയ കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് 300 മീറ്റർ അകലെ പടനിലം അങ്ങാടിക്കടുത്ത് പൂനൂർ പുഴക്ക് സമീപത്താണ് 12 സ​െൻറ് സ്ഥലം പുതുതായി വാങ്ങിയത്. ഈ സ്ഥലത്തിനടുത്ത് പുറമ്പോക്കായി കിടക്കുന്ന ഒന്നരയേക്കർ ഭൂമി കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കാനും കഴിയും. തറനിലയിൽ അഞ്ചു മുറികളും ഒന്നാം നിലയിൽ അഞ്ചു മുറികളുമടക്കം 10 ക്ലാസ് മുറികളുള്ള കെട്ടിടത്തിനാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്നും ഭാവിയിൽ യു.പി സ്കൂളായി ഉയർത്തുന്നതിനും കെട്ടിടത്തിൽ സൗകര്യമുണ്ടാവുമെന്നും സ്കൂൾ വികസന സമിതി കൺവീനറും ഹെഡ്മാസ്റ്ററുമായ സി.കെ. സിദ്ദീഖ് പറഞ്ഞു. പയ്യടിമീത്തൽ ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണത്തിന് 19 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭ്യമാക്കിയതായി എം.എൽ.എ അറിയിച്ചു. കുന്ദമംഗലത്ത് ശുചിത്വാരോഗ്യ പരിശോധന കുന്ദമംഗലം: പടനിലം, താഴെ പടനിലം, പതിമംഗലം അങ്ങാടികളിൽ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും സംയുക്തമായി പരിശോധന നടത്തി. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ വളരെ വൃത്തിഹീനമായി കണ്ടെത്തിയ പടനിലത്തെ ഹാർഡ്വെയർ ഷോപ്പിനും താഴെ പടനിലത്തെ ആക്രിക്കടക്കും 2000 രൂപ വീതം പിഴയിട്ടു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിത് കുമാർ, സനൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.