വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

തിരുവമ്പാടി: വിവിധ രംഗങ്ങളിൽ മികവുപുലർത്തിയവരെ റോട്ടറി ക്ലബ് ആദരിച്ചു. മികച്ച സന്നദ്ധപ്രവർത്തകനായ ഷിജി വെണ്ണായിപ്പിള്ളി, ജില്ലയിലെ മികച്ച മത്സ്യകർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡിനർഹനായ ജയ്സൺ പ്ലാത്തോട്ടം, പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി കൺവീനർ ടി.ടി. കുര്യൻ എന്നിവരെയാണ് ആദരിച്ചത്. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡൻറ് ഡോ. ബസ്റ്റി ജോസ് അധ്യക്ഷത വഹിച്ചു. ഡോ. കേദാർനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ്, ബോസ് ജേക്കബ്, പി.ടി. ഹാരിസ്, ഡോ. എൻ.എസ്. സന്തോഷ്, വി.കെ. പ്രസാദ്, ബാബു പൈക്കാട്ടിൽ, അജു എമ്മാനുവൽ, ഹനീഫ ആച്ചപ്പറമ്പിൽ, ഡോ. തിലക്, പി.സി. െബന്നി ബാലകൃഷ്ണൻ, അനീഷ് സെബാസ്റ്റ്യൻ, പി.ജെ. ജോസഫ്, റജി മത്തായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.