സാമ്പത്തിക സാക്ഷരത സെമിനാർ

നരിക്കുനി: പഞ്ചായത്ത് ആർ.ബി.ഐ എ.ജി.എം ജയരാജ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ വത്സല അധ്യക്ഷത വഹിച്ചു. പി. ജയലക്ഷ്മി, എസ്.ബി.ഐ മാനേജർ പ്രജീഷ്, പ്രഭാകരൻ, രാഘവൻ, നൗഷാദ് എന്നിവർ ക്ലാസെടുത്തു. ഓണം-ബക്രീദ് വിപണനമേള തുടങ്ങി നരിക്കുനി: ഖാദി വസ്ത്രാലയത്തിൽ ആരംഭിച്ച ഓണം-ബക്രീദ് വിപണനമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ഭാസ്കരൻ ആദ്യ വിൽപന ഏറ്റുവാങ്ങി. ഐ. ആമിന, വി. ഇല്യാസ്, ടി.പി. ഗോപാലൻ, ഭാസ്കരൻ ഇയ്യാട്, രവി വയലേലത്ത്, ടി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സർവോദയസംഘം മുൻ പ്രസിഡൻറ് രാഘവൻ നായരെ ആദരിച്ചു. വി.കെ. രാമചന്ദ്രൻ സ്വാഗതവും എൻ.വി. ലക്ഷ്മി നന്ദിയും പറഞ്ഞു. ത്വലബ വിങ് സന്ദേശയാത്ര നരിക്കുനി: എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് ജില്ല സ്ഥാപന സന്ദേശയാത്ര കൊടുവള്ളി ഏരിയ ഉദ്ഘാടനം കുട്ടമ്പൂർ ദാറുൽ ഹിദായയിൽ കെ.കെ. അബ്്ദുൽ ലത്തീഫ് നിർവഹിച്ചു. ത്വലബ ജില്ല ചെയർമാൻ ഫദ്ൽ തങ്ങൾ അധ്യക്ഷത വഹിച്ചു. നിസാമുദ്ദീൻ നദ്വി, ഉസ്മാൻ അഷ്റഫി, നൗഫൽ ഫൈസി, ഇർഷാദ്, ഷഹീർ, ഷാബിൻ സ്വാലിഹ് എന്നിവർ സംസാരിച്ചു. അഹമ്മദ് ശരീഫ് സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.