ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി പൊലീസും സന്നദ്ധപ്രവർത്തകരും

ബേപ്പൂർ: മാറാട് പ്രദേശത്തെ ജീവിതക്ലേശങ്ങൾക്കിടയിൽ സാന്ത്വനമന്ത്രവുമായി മാറാട് പൊലീസും തെരുവി​െൻറ മക്കൾ ചാരിറ്റിയും കൈകോർത്തു. ജനങ്ങളുടെ ദുരിതങ്ങൾ കണ്ടറിഞ്ഞ് സ്വന്തം ശമ്പളത്തി​െൻറ വിഹിതം നീക്കിവെച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുകയാണ് പൊലീസുകാർ. വീടുകൾ സന്ദർശിക്കുന്ന നിയമപാലകർക്ക് ലഭിക്കുന്ന പരാതികൾക്കും ആവശ്യങ്ങൾക്കും ഉടൻ പരിഹാരം കാണുന്നു. ഭക്ഷണക്കിറ്റുകൾ, മരുന്നുകൾ, മറ്റു സഹായങ്ങൾ എന്നിവ സന്നദ്ധസേവകരുമായി സഹകരിച്ചാണ് പൊലീസ് എത്തിക്കുന്നത്. മാറാട് സ്റ്റേഷനിൽ തെരുവി​െൻറ മക്കൾ ചാരിറ്റിയുമായി സഹകരിച്ച് കോളനികളിൽ താമസിക്കുന്നവർക്ക് ഭക്ഷണക്കിറ്റുകളും പുതപ്പും കൈമാറി. മാറാട് എസ്.ഐ തോമസ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി ചെയർമാൻ സലീം വട്ടക്കിണർ, പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ്, അരുൺ, ജലീൽ ചാലിയം, ജലീൽ മുഖദാർ, റഹീന, ബഷീർ കാപ്പാട്, സിദ്ദീഖ് കുറ്റിക്കാട്ടൂർ, ഇഖ്ബാൽ പയ്യാനക്കൽ, ജംഷീർ, ചാലിയം ജംഷീർ, നസീർ ഫറോക്ക്, മുനീറ കൊളത്തറ എന്നിവരും സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.