കുറ്റകൃത്യങ്ങള്‍ വർധിക്കുന്നത് ആശങ്കജനകമെന്ന്​

കോഴിക്കോട്: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചുവരുന്നത് ആശങ്കജനകമാണെന്ന് വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച ജില്ല മുജാഹിദ് യൂത്ത് മീറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ ജുഡീഷ്യറികളും ഭരണകൂടങ്ങളും ശക്തമായ നടപടി സ്വീകരിക്കണം. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഷീദ് നരിക്കുനി അധ്യക്ഷത വഹിച്ചു. വി.ടി. ബഷീർ, യു. മുഹമ്മദ് മദനി, പി.സി. ജംസീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി അസര്‍ ഫറോക്ക്, ഫായിസ് അത്തോളി, ജംഷീര്‍ മാങ്കാവ് എന്നിവര്‍ നേതൃത്വം നല്‍കി. വിസ്ഡം യൂത്ത് ജില്ല ജോയൻറ് സെക്രട്ടറി ജംഷീര്‍ സ്വാഗതവും വൈസ് പ്രസിഡൻറ് ഫസല്‍ നന്ദിയും പറഞ്ഞു. ഫോട്ടോ K Sajjad Inaugurating District Mujahid Meet.jpg വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജില്ല മുജാഹിദ് യൂത്ത് മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.