ഫ്രറ്റേണിറ്റി കൺ​െവൻഷൻ

കുറ്റിക്കാട്ടൂർ: അക്രമരാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന സമിതി അംഗം പി. റുക്സാന ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം മുസ്ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അഡ്മിഷൻ നേടിയ ഇ.എം. അഖിന് ഫ്രറ്റേണിറ്റി ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത്, സ്വാഗതസംഘം ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. എൻ. ദാനിഷ് സ്വാഗതവും എം.പി. ഫാസിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. phot: kutti10.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.