കാലിക്കറ്റ്​ കാമ്പസിൽ ഇന്ന്​ അധ്യാപകർ അവധിയെടുത്ത്​ പ്രതിഷേധിക്കും

തേഞ്ഞിപ്പലം: യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കുന്നതിനെതിരെ കാലിക്കറ്റ് സർവകലാശാല പഠനവകുപ്പിലെ അധ്യാപകർ വെള്ളിയാഴ്ച അവധിയെടുത്ത് പ്രതിഷേധദിനമാചരിക്കും. ഒാൾ ഇന്ത്യ ഫെഡറേഷൻ ഒാഫ് യൂനിവേഴ്സിറ്റി ആൻഡ് കോളജ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ നടത്തുന്ന പാർലമ​െൻറ് മാർച്ചിന് െഎക്യദാർഢ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധം. അസോ. ഒാഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്) പ്രവർത്തകർ കൂട്ട കാഷ്വൽ ലീവെടുത്താണ് പ്രതിഷേധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.