നിലക്കില്ല, കാൽപന്താവേശം

കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തി​െൻറ പരിപാലനം ഒരു വർഷത്തേക്ക് െഎ ലീഗ് ക്ലബായ ഗോകുലം കേരള എഫ്.സിക്ക് സൗജന്യമായി നൽകാനുള്ള തീരുമാനം കോഴിക്കോെട്ട ഫുട്ബാൾപ്രേമികൾക്ക് സന്തോഷവാർത്തയായി. ഹോം ഗ്രൗണ്ടായി മലപ്പുറം പയ്യനാട് സ്റ്റേഡിയമായിരുന്നു ആദ്യം ഗോകുലം തെരഞ്ഞെടുത്തത്. എന്നാൽ, ഫ്ലഡ്ലിറ്റും മറ്റ് സൗകര്യങ്ങളുമില്ലാത്തതിനാൽ ഗോകുലത്തി​െൻറ െഎ ലീഗ് അരങ്ങേറ്റം കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു. സ്റ്റേഡിയം ഗോകുലത്തിന് പരിപാലനത്തിനായി വിട്ടുെകാടുത്തതോടെ പയ്യനാേട്ടക്ക് െഎ ലീഗ് മത്സരങ്ങൾ പറിച്ചുനടില്ലെന്നും ഉറപ്പായി. സ്റ്റേഡിയം പരിപാലനത്തിനായി വൻതുകയാണ് വേണ്ടത്. ജില്ല ഫുട്ബാൾ അസോസിയേഷനായിരുന്നു (െക.ഡി.എഫ്.എ) പരിപാലകർ. 2015ൽ ദേശീയ ഗെയിംസിനായി ദേശീയ ഗെയിംസ് അതോറിറ്റി ലക്ഷങ്ങൾ മുടക്കി മൈതാനം നവീകരിച്ചിരുന്നു. തൊട്ടടുത്ത വർഷം നാഗ്ജി ടൂർണമ​െൻറിനായി അന്താരാഷ്ട്ര നിലവാരത്തിൽ വീണ്ടും മിനുക്കി. 2017ൽ െഎ ലീഗ് ഹോം മത്സരങ്ങൾക്ക് വേദിയായതോടെ ഗോകുലം കേരള എഫ്.സി 35 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി ക്ലബ് പ്രസിഡൻറ് വി.സി. പ്രവീൺ പറഞ്ഞു. 15 ലക്ഷം രൂപക്കാണ് ഫ്ലഡ്ലിറ്റ് അറ്റകുറ്റപ്പണി നടത്തിയത്. ഒക്ടോബറിൽ െഎ ലീഗ് മത്സരങ്ങൾ തുടങ്ങുന്നതിനാൽ െമെതാനമൊരുക്കൽ ഉടൻ തുടങ്ങും. ജില്ല അസോസിയേഷ​െൻറ ജൂനിയർ ഫുട്ബാൾ ടൂർണമ​െൻറിന് ശേഷമാകും പ്രവൃത്തികൾ. ഒരു വർഷത്തേക്ക് സ്റ്റേഡിയത്തിലെ വൈദ്യുതി, കുടിവെള്ള ബില്ലുകൾ ഗോകുലം ക്ലബ് അടക്കുെമന്നാണ് വ്യവസ്ഥ. ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ പ്രാധാന്യം നഷ്ടപ്പെടുത്താതെയാണ് സ്റ്റേഡിയം പരിപാലനത്തിനായി കൈമാറുന്നത്. ഗോകുലത്തിേൻറതല്ലാത്ത മത്സരങ്ങൾ നടത്താൻ കോർപറേഷ​െൻറ അനുമതിയും വേണം. ബംഗളൂരുവിൽ കണ്ഠീരവ സ്റ്റേഡിയം ഇന്ത്യൻ സൂപ്പർലീഗ് ക്ലബായ ബംഗളൂരു എഫ്.സി മികച്ചരീതിയിൽ പരിപാലിച്ചപോലെ കോഴിക്കോടി​െൻറ സ്വന്തം കളിമുറ്റത്തിനും നല്ലകാലം വരുെമന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ പ്രേമികൾ. െഎ ലീഗിലെ അരങ്ങേറ്റ സീസണിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ഗോകുലത്തിന് ഇത്തവണ ആരാധകർ കൂടുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്മ​െൻറ്. െഎ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന അേൻറാണിയ ജർമനടക്കമുള്ള പ്രമുഖ താരങ്ങളുമായാണ് ഗോകുലം പുതിയ സീസണിൽ ബൂട്ടുെകട്ടുന്നത്. പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.